IMA | 'കുട്ടികൾക്ക് കോവിഡ് ബാധിച്ചാലും ഗുരുതരമാകില്ല'; ഹോമിയൊ പ്രതിരോധ മരുന്ന് നൽകരുതെന്ന് ഐഎംഎ
- Published by:Anuraj GR
- news18-malayalam
Last Updated:
'സ്കൂൾ വിദ്യാർത്ഥികൾക്ക് ലോകത്തൊരിടത്തും പരീക്ഷിച്ചിട്ടില്ലാത്തതും, വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ലാത്തതുമായ ആഴ്സനിക് ആല്ബം പോലെയുള്ള മരുന്ന് വിതരണം ചെയ്യുന്ന നടപടികളിൽ നിന്നും സർക്കാർ പിൻ വാങ്ങണം'
തിരുവനന്തപുരം: കുട്ടികൾക്ക് ഹോമിയൊ പ്രതിരോധ മരുന്ന് നൽകരുതെന്ന് പ്രമേയം പാസാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കുട്ടികൾക്ക് കോവിസ് ബാധിച്ചാലും ഗുരുതരമാകില്ല. ഹോമിയോ പ്രതിരോധ മരുന്നായ ആഴ്സനിക് ആൽബം പരീക്ഷിക്കാൻ രക്ഷിതാക്കൾ അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തിറക്കിയ പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
ഐ എം എയുടെ പ്രമേയം പൂർണരൂപം
സ്കൂൾ വിദ്യാർത്ഥികൾക്ക് ലോകത്തൊരിടത്തും പരീക്ഷിച്ചിട്ടില്ലാത്തതും, വ്യക്തമായ ശാസ്ത്രീയ തെളിവുകളില്ലാത്തതുമായ ആഴ്സനിക് ആല്ബം പോലെയുള്ള മരുന്ന് വിതരണം ചെയ്യുന്ന നടപടികളിൽ നിന്നും സർക്കാർ പിൻ വാങ്ങണമെന്ന് 2021 ഒക്ടോബർ ഇരുപത്തിനാലാം തീയതി തിരുവനന്തപുരത്ത് കൂടിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന പ്രവർത്തകസമിതി ഐക്യകണ്ഠേന ആവശ്യപ്പെടുന്നു.
കുട്ടികൾക്ക് ഗുരുതരമായ രോഗം വരുവാനുള്ള സാധ്യത വളരെ കുറവായതിനാലും വാക്സിൻ പോലും ആവശ്യമില്ലാത്ത സ്ഥിതിയുള്ളതിനാലും ആഴ്ട്സനികം ആൽബം പോലെയുള്ള മരുന്ന് കുട്ടികളിൽ പരീക്ഷിക്കുന്നതിന് അനുവാദം നൽകരുതെന്ന് രക്ഷകർത്താക്കളോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നു.
advertisement
Epsilon Varient | കോവിഡ് എപ്സിലോൺ വേരിയന്റ്; കാലിഫോർണിയയിൽ കണ്ടെത്തിയ വകഭേദം പാകിസ്ഥാനിലും
കൊറോണ വൈറസിന്റെ എപ്സിലോൺ വകഭേദം കണ്ടെത്തിയതായി പാകിസ്ഥാൻ ആരോഗ്യ വിദഗ്ദ്ധർ. ദി ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. "കോവിഡ് -19ന്റെ 'എപ്സിലോൺ' എന്ന വൈറൽ വകഭേദമാണ് കണ്ടെത്തിയത്". കോവിഡ് -19 സൈന്റിഫിക് ടാസ്ക് ഫോഴ്സ് അംഗം ഡോ. ജാവേദ് അക്രം പറഞ്ഞു.
"ഈ വകഭേദം കാലിഫോർണിയയിൽ ആണ് ആദ്യം കണ്ടെത്തിയത്. അതുകൊണ്ടാണ് ഇതിനെ കാലിഫോർണിയ സ്ട്രെയിൻ ബി .1.429 എന്ന് വിളിക്കുന്നത്," ഡോ. അക്രം പറഞ്ഞു. പിന്നീട് യുകെയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഈ വകഭേദം എത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
"ഇപ്പോൾ പാകിസ്ഥാനിൽ എപ്സിലോൺ വകഭേദത്തിൽപ്പെട്ട കേസുകൾ വർദ്ധിക്കുന്നതായും " അദ്ദേഹം പറഞ്ഞു. ഇതുവരെ അഞ്ച് വേരിയന്റുകളും എപ്സിലോണിന്റെ ഏഴ് മ്യൂട്ടേഷനുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടുതൽ ആളുകളിലേക്ക് പകരാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എപ്സിലോണിനെതിരെ ഫലപ്രദമാണെന്നതാണ് ഒരു നേട്ടം. അതിനാൽ ആളുകൾ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡോക്ടർ പറഞ്ഞു.
കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ രാജ്യങ്ങളുടെ പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ത്യയിൽ തിരിച്ചറിഞ്ഞ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചതോടെ ഈ രീതിക്കെതിരെ ഇന്ത്യ രംഗത്തെത്തി. ഇതിനെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങൾക്ക് പേരുനൽകാൻ ലോകാരോഗ്യ സംഘടന തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് ഗ്രീക്ക് പേരുകൾ നൽകി തുടങ്ങിയത്.
advertisement
ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയാണ് വൈറസുകൾക്ക് നൽകിയ പേരുകൾ. യു.കെ. വകഭേദം എന്ന് അറിയപ്പെട്ടിരുന്ന കൊറോണ വൈറസിന് ആൽഫ എന്നും ദക്ഷിണാഫ്രിക്കൻ വകഭേദം എന്നറിയപ്പെട്ടിരുന്നതിന് ബീറ്റ എന്നും ബ്രസീലിയൻ വകഭേദത്തിന് ഗാമ എന്നും ഇന്ത്യൻ വകഭേദത്തിന് ഡെൽറ്റ എന്നും പേര് നൽകി. ഇത്തരം പേരുകൾക്കൊപ്പം ആവശ്യമെങ്കിൽ ശാസ്ത്രീയനാമങ്ങളും ഉപയോഗിക്കാം.
Location :
First Published :
October 24, 2021 7:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
IMA | 'കുട്ടികൾക്ക് കോവിഡ് ബാധിച്ചാലും ഗുരുതരമാകില്ല'; ഹോമിയൊ പ്രതിരോധ മരുന്ന് നൽകരുതെന്ന് ഐഎംഎ


