Covid 19 | രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ്

Last Updated:

കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 496 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,22,607 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞു വരികയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 45,230 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇതുവരെ 82,29,313 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 75,44,798 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 5,61,908 പേരാണ് ചികിത്സയിൽ തുടരുന്നത്.
രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതും മരണനിരക്ക് കുറയുന്നതും ആശ്വാസം നൽകുന്നുണ്ട്. 91.68% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പ്രതിദിന കണക്കിൽ രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണമാണ് കൂടുതലെന്നതും ആശ്വാസം വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 53,285 പേരാണ് കോവിഡ് മുക്തി നേടിയത്. അതുപോലെ തന്നെ 1.49% ആണ് ഇവിടെ മരണനിരക്ക്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 496 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,22,607 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
advertisement
advertisement
പോസിറ്റിവിറ്റി റേറ്റും 6.83% ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം ആഗോളതലത്തിൽ കോവിഡ് കേസുകൾ നാലരക്കോടി കഴിഞ്ഞിട്ടുണ്ട്. പന്ത്രണ്ടു ലക്ഷത്തിലധികം മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ്
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All
advertisement