ഭർത്താവിനെ കൊന്ന ഭാര്യ രാത്രി മുഴുവൻ മൃതദേഹത്തിനരികെ മക്കളോടൊപ്പം കിടന്നുറങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
സഹോദരീഭർത്താവിന്റെ സഹോദരനുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെങ്കിലും ഭർത്താവ് ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഇതോടെയാണ് ഭർത്താവിനെ ഒഴിവാക്കാൻ യുവതി പദ്ധതിയിട്ടത്.
ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും കാമുകനും സുഹൃത്തും അറസ്റ്റിലായി. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവൻ മൃതദേഹത്തിന് തൊട്ടടുത്ത് മക്കളോടൊപ്പം കിടന്നുറങ്ങിയ യുവതി, പിറ്റേന്ന് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു.
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശിലെ അംറോഹ സ്വദേശിനിയായ റൂഹി, കാമുകൻ ഫർമാൻ, ഇയാളുടെ സുഹൃത്ത് അദ്‌നാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അംറോഹയിലെ പിപ്ലൗതി കല ഗ്രാമത്തിൽ താമസിക്കുന്ന കെട്ടിട നിർമാണ തൊഴിലാളിയായ മെഹ്‌രാജ് ആണ് കൊല്ലപ്പെട്ടത്.
തന്റെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരനായ ഫർമാനുമായി റൂഹിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെങ്കിലും മെഹ്‌രാജ് ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഇതോടെയാണ് ഭർത്താവിനെ ഒഴിവാക്കാൻ റൂഹി പദ്ധതിയിട്ടത്.
തിങ്കളാഴ്ച രാത്രി മെഹ്‌രാജിന് നൽകിയ ഭക്ഷണത്തിൽ റൂഹി രഹസ്യമായി ഉറക്കഗുളിക കലർത്തി. തുടർന്ന് രാത്രിയിൽ ഫർമാനെയും സുഹൃത്ത് അദ്‌നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഉറങ്ങിക്കിടന്ന മെഹ്‌രാജിന്റെ കൈകാലുകൾ കയറുകൊണ്ട് കെട്ടിയിട്ട ശേഷം മൂവരും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
advertisement
ക്രൂരമായ ഈ കൊലപാതകത്തിന് ശേഷം, മൃതദേഹം കിടന്ന കട്ടിലിന് തൊട്ടടുത്തുള്ള മറ്റൊരു കട്ടിലിൽ രണ്ട് മക്കളോടൊപ്പം റൂഹി രാത്രി മുഴുവൻ കിടന്നുറങ്ങി. ചൊവ്വാഴ്ച രാവിലെ മെഹ്‌രാജിന്റെ പിതാവ് വീട്ടിലെത്തിയപ്പോൾ, കൈകാലുകൾ കെട്ടിയിട്ട നിലയിൽ മെഹ്‌രാജ് വരാന്തയിൽ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു.
പിടിക്കപ്പെടുമെന്ന് ഭയന്ന റൂഹി, മോഷണശ്രമത്തിനിടെ തന്നെ മർദിച്ചവശയാക്കിയ ശേഷം ആരോ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന കള്ളക്കഥ മെനഞ്ഞു. എന്നാൽ മകന്റെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് പോലീസിനെ വിവരമറിയിച്ചു. പോലീസ് റൂഹിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
advertisement
പ്രതികളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Summary: A chilling murder has come to light in the Amroha district of Uttar Pradesh, where a woman, her lover, and his friend were arrested for the targeted killing of her husband, Mehraj. The victim, a mason, had discovered his wife Ruhi’s illicit affair with Farman (her sister's brother-in-law). When Mehraj opposed the relationship, Ruhi plotted to eliminate him so she could live with her lover. Ruhi laced her husband’s food with sedatives to knock him unconscious. She then summoned Farman and his friend Adnan to the house. The trio bound Mehraj's limbs and slit his throat with a sharp knife.
Location :
Amroha,Amroha,Uttar Pradesh
First Published :
Mar 31, 2026 8:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിനെ കൊന്ന ഭാര്യ രാത്രി മുഴുവൻ മൃതദേഹത്തിനരികെ മക്കളോടൊപ്പം കിടന്നുറങ്ങി









