COVID 19| ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക്; ഇന്നലെ മരിച്ചത് 703 പേർ

Last Updated:

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമായും ഉയർന്നു.

Covid 19
Covid 19
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 (COVID 19)അതിതീവ്ര വ്യാപനം തുടരുന്നു. പ്രതിദിന കോവിഡ് നിരക്ക് മൂന്നരലക്ഷത്തിലേക്ക് നീങ്ങുകയാണ്. 24 മണിക്കൂറിനിടെ 3,47,254 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 703 മരണവും റിപോർട്ട് ചെയ്തു. ഒന്നരമാസത്തിനിടയിലെ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.ഒമിക്രോൺ രോഗികളുടെ എണ്ണം 9692 ആയി.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമായും ഉയർന്നു. നിലവിൽ 20,18,825 പേരാണ് ചികിത്സയിലുള്ളത്. കർണാടകയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധിതർ. 24 മണിക്കൂറിനിടെ 47,754 പേർക്ക് രോഗം സ്ഥിരീകരിച്ചു. 46837 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് രണ്ടാമത്.
advertisement
മഹാരാഷ്ട്രയിൽ 46,197 പേർ രോഗബാധിതരായതോടെ പോസിറ്റിവിറ്റി നിരക്ക് 23.5 ശതമാനമായി ഉയർന്നു. സംസ്ഥാനത്ത് 125 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീക്കരിച്ചു. തമിഴ്നാട് 28561, ഗുജറാത്ത് 24485, ഡൽഹി 12306 ,പശ്ചിമ ബംഗാൾ 10959 എന്നിങ്ങനെയാണ് പ്രതിദിന കണക്ക്.
അതേസമയം വാക്സിൻ സംരക്ഷണമുള്ളതിനാൽ മൂന്നാംതരംഗത്തിൽ മരണനിരക്ക് കുറവാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. മരിച്ചവരിൽ കൂടുതലും അനുബന്ധ രോഗങ്ങളുള്ളവരാണ്. രണ്ടാം തരംഗത്തെ അക്ഷിച്ച് രോഗബാധിതരിൽ ആരോഗ്യപ്രശ്നങ്ങൾ വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
advertisement
കേരളത്തില്‍ ഇന്നലെ 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക്; ഇന്നലെ മരിച്ചത് 703 പേർ
Next Article
advertisement
റഹ്‌മാനുള്ള ലകൻവാൾ: വൈറ്റ്ഹൗസിന് സമീപം സൈനികരെ വെടിവെച്ച അഫ്ഗാനിസ്ഥാൻ കുടിയേറ്റക്കാരൻ
റഹ്‌മാനുള്ള ലകൻവാൾ: വൈറ്റ്ഹൗസിന് സമീപം സൈനികരെ വെടിവെച്ച അഫ്ഗാനിസ്ഥാൻ കുടിയേറ്റക്കാരൻ
  • റഹ്‌മാനുള്ള ലകൻവാൾ വൈറ്റ് ഹൗസിന് സമീപം രണ്ട് സൈനികരെ വെടിവെച്ചു, സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

  • 2021ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിന്മാറിയപ്പോൾ ലകൻവാൾ പുനരധിവസിപ്പിക്കപ്പെട്ടു.

  • ലകൻവാൾ വിസ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ നിയമവിരുദ്ധമായി താമസിച്ചിരുന്നതായി റിപ്പോർട്ടുകൾ.

View All
advertisement