Covid 19 | കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ മെയ് അവസാനം വരെ നീണ്ടു നില്‍ക്കും; വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
1.38 കോടിയിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യ ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ്
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ മെയ് അവസാനം വരെ തുടരാമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍. പ്രതിദിന കേസുകളില്‍ മൂന്നു ലക്ഷം വരെ വര്‍ദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 1,84,372 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് വര്‍ദ്ധിക്കുന്ന നിരക്ക് ഭയപ്പെടുത്തുന്നതാണെന്ന് ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞു. 'സജീവമായ കോവിഡ് കേസുകളുടെ കണക്ക് നോക്കുകയാണെങ്കില്‍ പ്രതിദിനം ഏഴു ശതമാനം വരും. അത് ഉയര്‍ന്ന നിരക്കാണ്. ഈ നിരക്ക് തുടരുകയാണെങ്കില്‍ പ്രതിദിനം ഏകദേശം മൂന്നു ലക്ഷം കോവിഡ് കേസുകള്‍ വര്‍ദ്ധനവുണ്ടാകും' അദ്ദേഹം പറഞ്ഞു.
1.38 കോടിയിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യ ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ്. വൈറസിന്റെ വകഭേദം പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. 'പുതിയ വകഭേദം കൂടുതല്‍ വ്യാപനശേഷിയുള്ളവയാണ്. എന്നാല്‍ അവ മാരകമാണെന്ന് തെളിയിക്കുന്നതിനായി രേഖകളൊന്നുംതന്നെയില്ല'അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഡോ. ജമീല്‍ തള്ളി.
advertisement
വാക്‌സിന്‍ നിര്‍മ്മതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രതിമാസം 50-60 ദശലക്ഷം ഡോസുകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയും. അതുപോലെ ഭാരത് ബയോടെക്കിന് പ്രതിമാസം 20-30 ദശലക്ഷം കോവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനും കഴിയും. രേഖകള്‍ പരിശോധിക്കുകയാണെങ്കില്‍ ഈ രണ്ട് കമ്പനികള്‍ 310-320 ദശലക്ഷം കോവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. 120 മില്യണ്‍ ഡോസുകള്‍ ആഭ്യന്തര ഉപയോഗത്തിനായും അകദേശം 65 ദശലക്ഷം ഡോസുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.
അതിനാല്‍ രാജ്യത്ത് ഇപ്പോഴും 100 ദശലക്ഷം ഡോസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം വാക്‌സിനുകള്‍ എങ്ങനെ സര്‍ക്കാര്‍ സംവിധാനത്തിലേക്കെത്തിക്കുമെന്നതാണ് പ്രശ്‌നം. ' ഈ രണ്ടു കമ്പനികളും സ്വകാര്യ ലിമിറ്റഡ് കമ്പനികളാണ്. അവ സര്‍ക്കാര്‍ സ്ഥാപനങ്ങളല്ല'അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ചിട്ടുണ്ട്.
advertisement
അതേസമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തു. നിരവധി സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തിലൂടെ രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
'ഇന്ത്യയില്‍ സംഭവിച്ച കുഴപ്പം എന്താണെന്ന് വെച്ചാല്‍ വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചപ്പോള്‍ കോവിഡ് വൈറസ് ഇല്ലതായി എന്ന് ജനങ്ങള്‍ കരുതി. വാക്‌സിനുകളുടെ വിശ്വാസത്തില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. അവ സുരക്ഷിതമല്ലായിരിക്കുമെന്ന് ജനങ്ങള്‍ കരുതി'' ഡോ. ജമീല്‍ വ്യക്തമാക്കി. 2021 അവസാനത്തോടെ പശ്ചാത്യ ലോകത്ത് കോവിഡ് മഹാമാരി അവസാനിക്കുമെന്നും ചില ഏഷ്യന്‍ രാജ്യങ്ങളിലും മറ്റ് ചില രാജ്യങ്ങളിലും മാത്രമായി 2022 വരെ നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Location :
First Published :
Apr 14, 2021 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ മെയ് അവസാനം വരെ നീണ്ടു നില്‍ക്കും; വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍










