ടെഹ്റാൻ: കൊറോണ വൈറസ് ബാധിതനായ ഇന്ത്യക്കാരൻ ഇറാനിൽ മരിച്ചു. ഇറാനിലുള്ള 250 ഓളം ഇന്ത്യക്കാർക്ക്
കൊറോണ ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലാണ് ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, കൊറോണ വൈറസ് ബാധിച്ച ഇറാനിലുള്ള മറ്റ് ഇന്ത്യക്കാർക്ക് ഇറാനിയൻ സർക്കാർ മികച്ച പരിചരണവും ചികിത്സാ സൗകര്യവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
You may also like:'പ്രതിരോധത്തിന് ജയ്പ്പൂർ മാതൃക: എച്ച്ഐവി മരുന്നുകൾ പ്രയോജനപ്പെടുത്തി എറണാകുളം മെഡിക്കല്‍ കോളേജ് [NEWS]കൊറോണയെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ [NEWS]10-15 മിനിട്ട് വെയിലു കൊള്ളുക'; കൊറോണയെ നേരിടാൻ വിചിത്ര നിർദേശവുമായി കേന്ദ്ര മന്ത്രി [NEWS]കോവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന ഇറാനിൽ നിന്ന് ഇതിനോടകം 590 പേരെ തിരികെ കൊണ്ടു വന്നിട്ടുണ്ട്. ഇവർക്ക് തനിച്ച് താമസിക്കാനുള്ള സൗകര്യം നൽകിയതിനൊപ്പം മികച്ച പരിചരണവും ചികിത്സാ സൗകര്യവും ഇറാനിയൻ സർക്കാർ ഉറപ്പാക്കുന്നുണ്ട്.
ഇറാനിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുമെന്നും സുഖപ്പെട്ടാൽ ഇന്ത്യയിലേക്ക് എത്രയും പെട്ടെന്ന് തിരികെ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.