Covid 19 | മെഡിസിൻ പഠിച്ചത് വെറുതെയായില്ല; കോവിഡ് കാലത്ത് വീണ്ടും ആരോഗ്യപ്രവർത്തനത്തിന് ഇറങ്ങാൻ ഐറിഷ് പ്രധാനമന്ത്രി

Last Updated:

Covid 19 | ഞായറാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 158 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

മുമ്പ് മെഡിസിൻ പഠിച്ചത് വെറുതെയായില്ലെന്ന് തെളിയിക്കുകയാണ് ഐറിഷ് പ്രധാനമന്ത്രി. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും ആരോഗ്യസേവനത്തിന് ഇറങ്ങാൻ രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കർ.
പ്രാക്ടീസ് പരിധിയിലുള്ള മേഖലകളിൽ ആഴ്ചയിൽ ഒരു സെഷൻ വൈദ്യസേവനത്തിന് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് ഡോ. വരദ്കർ എന്ന് അയർലൻഡ് ആരോഗ്യവിഭാഗം പ്രസ്താവനയിൽ പറഞ്ഞു.
2003 ൽ ഡബ്ലിനിലെ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ വരദ്കർ ഫോണിലൂടെ രോഗികളെ പരിശോധിക്കുകയും ചികിത്സ നിർദേശിക്കുകയും ചെയ്യുമെന്ന് ഐറിഷ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഒരു ഡോക്ടറുടെയും നഴ്സിന്റെയും മകനായി ജനിച്ച വരദ്കറുടെ ഭാര്യയും രണ്ട് സഹോദരിമാരും ആരോഗ്യ വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.
പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സേവനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് സർക്കാർ വക്താവ് വിശദീകരിച്ചു. ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തെ ആരോഗ്യമേഖലയിൽ സാധിക്കുന്ന രീതിയിൽ സഹായിക്കണമെന്ന ആഗ്രഹമാണ് ലിയോ വരാദ്കറിനുള്ളതെന്നും വക്താവ് കൂട്ടിച്ചേർത്തു.
advertisement
You may also like:COVID 19| സാമ്പത്തിക സഹായങ്ങൾ കൂടാതെ രോഗികൾക്കായി ഓഫീസും വിട്ടുനല്‍കി ഷാരൂഖ് ഖാൻ [NEWS]ന്യൂയോർക്ക് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് [NEWS]ചാൾസ് രാജകുമാരന്റെ കൊറോണ അതിജീവനം: അവകാശവാദം ഉന്നയിച്ച് ആയുഷ് മന്ത്രി ഗോവയെ അപമാനിച്ചെന്ന് കോൺഗ്രസ് [NEWS]
കഴിഞ്ഞ മാസം അയർലണ്ട് കോവിഡ് -19 പിടിയിലായപ്പോൾ, ആരോഗ്യമേഖലയിൽനിന്ന് വിട്ടുപോയ യോഗ്യതയുള്ള ആരോഗ്യ പ്രവർത്തകർ മടങ്ങിവരാൻ അയർലൻഡ് സർക്കാർ ആഹ്വാനം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ രജിസ്റ്റർ ചെയ്തു മുന്നോട്ടുവന്നത്.
advertisement
ഇപ്പോൾ സർക്കാർ മുന്നോട്ടുവെച്ച റിക്രൂട്ട്മെന്‍റിനോട് 60,000 ത്തിലധികം പേർ സന്നദ്ധത അറിയിച്ചു. ആരോഗ്യ സേവനത്തെ സഹായിക്കാൻ വൈദ്യശാസ്ത്ര വിദഗ്ധരും ജനറൽ വോളന്റിയർമാരും കൂടുതലായി രംഗത്തുവരുന്നുണ്ട്.
ഞായറാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 158 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ ആകെ 4,994 കേസുകൾ സ്ഥിരീകരിച്ചതായി വകുപ്പ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | മെഡിസിൻ പഠിച്ചത് വെറുതെയായില്ല; കോവിഡ് കാലത്ത് വീണ്ടും ആരോഗ്യപ്രവർത്തനത്തിന് ഇറങ്ങാൻ ഐറിഷ് പ്രധാനമന്ത്രി
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement