COVID 19| സാമ്പത്തിക സഹായങ്ങൾ കൂടാതെ രോഗികൾക്കായി ഓഫീസും വിട്ടുനല്‍കി ഷാരൂഖ് ഖാൻ

Last Updated:

വീടിനോട് ചേര്‍ന്നുള്ള നാലുനില കെട്ടിടമായ ഓഫീസ് ക്വാറന്റ്റൈനിൽ കഴിയുന്നവര്‍ക്കായി വിട്ടുനല്കി ഷാരൂഖ് ഖാന്‍

മുംബൈ: കോവിഡ് വ്യാപനം തടയാൻ രാജ്യത്തിനൊപ്പം ശക്തമായി പോരാടാന്‍ ബോളിവുഡും സജീവമായി രംഗത്തുണ്ട്. നിരവധി താരങ്ങളാണ് ഇതിനോടകം സാമ്പത്തിക സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യം മുതൽ തന്നെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായിരുന്നു ബോളിവുഡിലെ ഷാരൂഖ് ഖാനും ഭാര്യയും. ഇപ്പോൾ ഇതാ മറ്റൊരു സഹായം കൂടി പ്രഖ്യാപിച്ചാണ് ദമ്പതികൾ വീണ്ടും മാതൃകയാകുകയാണ്. വീടിനോട് ചേര്‍ന്നുള്ള നാലുനില കെട്ടിടമായ തന്റെ ഓഫീസ് ക്വാറന്റ്റൈനിൽ കഴിയുന്നവര്‍ക്കായി വിട്ടുനല്കിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീണ്ടും രംഗത്തെത്തിയത്.
BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ് [NEWS]
ക്വാറന്റ്റൈനിൽ കഴിയുന്ന പ്രായമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിട്ടാണ് അദ്ദേഹം ഓഫീസ് കെട്ടിടം വിട്ടുനല്‍കിയിരിക്കുന്നത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഷാറൂഖിന്റെ വലിയ മനസിന് നന്ദി അറിയിച്ചിട്ടുണ്ട്.
advertisement
advertisement
മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തും നേരത്തെയും ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് ബുദ്ധിമുട്ടുന്ന ദിവസവേതനക്കാര്‍ക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്ലൊരു തുകയും കിങ്ങ് ഖാന്‍ സംഭാവന നല്‍കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
COVID 19| സാമ്പത്തിക സഹായങ്ങൾ കൂടാതെ രോഗികൾക്കായി ഓഫീസും വിട്ടുനല്‍കി ഷാരൂഖ് ഖാൻ
Next Article
advertisement
കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു
കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു
  • കോഴിക്കോട് എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

  • ജമീല കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽനിന്നുള്ള ആദ്യ വനിതാ എംഎൽഎയാണ്.

  • ജമീല 2021ൽ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്കു പരാജയപ്പെടുത്തി വിജയിച്ചു.

View All
advertisement