കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളെ പരിഹസിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് കണ്ണൂർ ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്. നിസ്സാരമായ കാര്യങ്ങൾ പെരിപ്പിച്ചു കാണിക്കുന്നത് അക്ഷീണം പ്രവർത്തിക്കുന്നവരുടെ മനോവീര്യം തകർക്കുമെന്നും ടിവി സുഭാഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഇതൊരു സാധാരണ രക്ഷാപ്രവർത്തനം അല്ല എന്ന ധാരണ എല്ലാവർക്കും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കലക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ടൗണിൽ ഇറങ്ങി പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ പോലീസ് പിടികൂടിയ സാഹചര്യമുണ്ടായി. സർക്കാർ സംവിധാനത്തെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ലൈവുകൾ ഗുണം ചെയ്യില്ലെന്നും എന്നും ടിവി സുഭാഷ്.
TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]സെറ്റ് തകർത്ത സംഭവം: 'വിഷമമുണ്ട്; അതിലേറെ ആശങ്കയും' നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടൊവിനോ [NEWS]'കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും'; ഡോ. ബിജു[NEWS]കണ്ണൂരിലേക്ക് പാസ്സ് നൽകുന്നില്ല എന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ് എന്നും കളക്ടർ പറയുന്നു. പാസിനായി 23,966 അപേക്ഷകൾ ലഭിച്ചു .17047 എണ്ണം അനുവദിച്ചു. കണ്ണൂരിൽ നിലവിൽ ഓരോ ദിവസവും 10 മുതൽ 16 വരെ കേസുകൾ പോസിറ്റീവ് ആകുന്ന സാഹചര്യം ആണ്. ഒറ്റയടിക്ക് എല്ലാവർക്കും പാസ് നൽകി ഫലപ്രദമായി കൈകാര്യം ചെയ്യാൻ ആകില്ലെന്ന് കലക്ടർ വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപംചില കാര്യങ്ങൾ പറയാതെ വയ്യ!
ഇന്ന് കണ്ണൂരിൽ വീണ്ടും 12 പേർക്ക് കൊവിഡ് പോസറ്റീവ് ആയി.ദുബായിയിൽ നിന്നു വന്ന മൂന്നു പേർ, അഹമ്മദാബാദിൽ നിന്നും വന്ന 5 പേർ ,മഹാരാഷ്ട്രയിൽ നിന്നും വന്ന ഒരാൾ കഴിഞ്ഞ ദിവസം ധർമ്മടത്ത് പോസറ്റീവ് ആയ ദമ്പതികളുടെ രണ്ടു മക്കൾക്കും ചെറുമകൾക്കും ആണ് ഇന്ന് പോസറ്റീവ് ആയിട്ടുള്ളത്.ഈ കടുംബത്തിൽ എല്ലാവരുടേയും Swab പരിശോധന നടന്നു വരുന്നു 5 പേർ ഇതിനകം പോസറ്റീവ് ആയത് സങ്കീർണ്ണം തന്നെയാണ്.ഇവരുടെ തുൾപ്പെടെ ആരോഗ്യം പ്രവർത്തകർ, ഒരു ST വിഭാഗത്തിൽപ്പെട്ട സ്ത്രീ എന്നിവരുടെ വിശദമായ Contact tracing നടത്തി ,Testing തുടങ്ങീ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് മൂന്ന് ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ഉടൻ തന്നെ വിശദ വിവരങ്ങൾ പ്രത്യേകം പ്രസിദ്ധപ്പെടുത്തുന്നതാണ്.
മറ്റു സംസ്ഥാനത്തു നിന്നുവരുന്നവർ, യാത്രക്കാരെ സാധാരണ സാമൂഹ്യ സേവനമായി കരുതി സംഘടിപ്പിക്കുന്നവർ എന്നിവർ ഇതൊരു സാധാരണ രക്ഷാപ്രവർത്തനമല്ലെന്ന ധാരണ ആവശ്യമുണ്ട് എന്നറിയക്കട്ടെ. Quarantine, സാമൂഹ്യ അകലം ,സുരക്ഷാമാർഗ്ഗങ്ങളില്ലാതെയുള്ള രോഗവ്യാപന സാധ്യത എന്നിവയാണ് ആണ് മുഖ്യ പ്രശ്നങ്ങൾ. ഇപ്രകാരം വരുന്നവവരിൽ ചിലരെങ്കിലും ഇവിടെയെത്തിയാൽ സാധാരണ യാത്രക്കാരെപ്പോലെ പെരുമാറുന്നു. യാത്രക്കിടയിൽ ടൗണിൽ ഇറങ്ങി Public Transport System ഉപയോഗിക്കാൻ ശ്രമിക്കവെ പോലിസ് പിടികൂടിയ സാഹചര്യം വരെ ഉണ്ടായി. കൂടാതെ നിസ്സാര കാര്യങ്ങൾ പെരുപ്പിച്ചു സർക്കാർ സംവിധാനത്തെ പരിഹസിച്ചു കൊണ്ട് വീഡിയോ ലൈവുകൾ ഇടുക ഇതെല്ലാം കഴിഞ്ഞ ചില മാസങ്ങളായി അക്ഷീണം പ്രവൃത്തിക്കുന്നവരുടെ മനോവീര്യം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. ഉത്തരവാദിത്വം ,ജാഗ്രത എന്നിവ ഓരോ നിമിഷവും ആവശ്യപ്പെടുന്ന സമയമാണിത്. ഇവിടെ ജീവിക്കുന്നവരെപ്പോലെ പുറത്തു നിന്നു വരുന്നവരും ജാഗ്രതയും, ഉത്തരവാദിത്വവും ഞാൻ മൂലം മറ്റൊരാൾക്ക് രോഗം പകരാൻ ഒരിക്കലും ഇടവരുത്തുകയില്ല എന്ന് ഓരോ നിമിഷവും പ്രജിജ്ഞാബദ്ധരാകണം എന്നപേക്ഷിക്കുന്നു.
പാസ്സ് നൽകുന്നില്ല എന്ന ഒരു ആക്ഷേപം കേൾക്കുന്നുണ്ട്. ജില്ലയിൽ ലഭിച്ച 23966 അപേക്ഷകളിൽ 17047 അപേക്ഷകർക്ക് പാസ്സ് നൽകിയിട്ടുണ്ട് .673 അപേക്ഷകൾ( ആവർത്തന അപേക്ഷകൾ) നിരസിച്ചു.ഇനി 6246 അപേക്ഷകൾ മാത്രമാണ് തീർപ്പാക്കാനുള്ളത് . പാസ്സ് നൽകുന്നില്ല എന്ന ആരോപണം ശരിയല്ല.മുകളിൽ നൽകിയ കണക്കുകൾ real time data ആണ്
കൂടാതെ Flight (1025), train (57)എന്നിവ വഴിയും Emergency Pass (250) ആളുകൾ ജില്ലയിൽ വന്നു. കണ്ണൂരിൽ നിലവിൽ ഓരോ ദിനവും 10 മുതൽ 16 മുതൽ പേർ വരെ Positive ആകുന്നു എന്ന സാഹചര്യം നിലവിലുണ്ട്.
ഒറ്റയടിക്ക് എല്ലാവർക്കും പാസ്സ് നൽകി എല്ലാവരും ഒരുമിച്ചെത്തി സംവിധാനത്തിന് ഫലപ്രദമായായി അത് കൈകാര്യം ചെയ്യാൻ കഴിയാതെ വരുന്ന സാഹചര്യം വന്നാലോ ? ജില്ല മൊത്തം വീണ്ടും അടച്ചിടേണ്ട സാഹചര്യം വന്നേക്കാം .ഇനിയുള്ളവർ ഒരു phased manner ൽ വരുന്നതാണഭികാമ്യം.അടിയന്തിര സാഹചര്യക്കാർക്ക് അപ്പപ്പോൾ അടിയന്തിര മായി പാസ്സ് നൽകാൻ സംവിധാനമുണ്ട്.
ഓരോരുത്തരും ഇവർ പാസ്സിനായി അപേക്ഷിക്കുന്ന സമയം മുതൽ വീട്ടിൽ എത്തുന്നതു വരെയും തുടർന്ന് Quarantine അച്ചടക്കങ്ങൾ പാലിക്കുന്നുണ്ടോ എന്നും മറ്റും പരിശോധിക്കാനുള്ള LSG യുടേയും ആരോഗ്യ വകപ്പിൻ്റെയും പോലീസിൻ്റേയും സംവിധാനത്തിന് Manageable ആയ നമ്പർ ആയില്ലെങ്കിൽ അപകടമായിരിക്കും എന്നും സൂചിപിക്കട്ടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.