'കോവിഡ് ജാഗ്രതയില്‍ കേരളം പരാജയപ്പെട്ടു എന്ന പ്രചാരണം ശരിയല്ല; കൂടുതല്‍ ജാഗ്രത ആവശ്യം': മന്ത്രി കെ.കെ ശൈലജ

Last Updated:

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം അപകടകരമാം വിധം കൂടുകയാണ്. ഭയക്കേണ്ട സമയമാണ്, കൂടുതല്‍ ജാഗ്രത ആവശ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കേരളം കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടു എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ട കോവിഡ് സ്ഥിതി വിവര കണക്കുകള്‍ പ്രകാരം രാജ്യത്ത് തന്നെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി നേരിടുന്ന സംസ്ഥാനമാണ് കേരളം. ഇതോടെ കോവിഡ് ജാഗ്രതയില്‍ കേരളം പരാജയപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കേരളത്തില്‍ മരണ നിരക്ക് 0.4 ശതമാനം മാത്രമാണ്. കേരളം നടത്തിയ ശ്രദ്ധയുടെ ഭാഗമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ സാധിച്ചു. മരണ നിരക്ക് കുറയ്ക്കാനായി. ഉയര്‍ന്ന ജനസാന്ദ്രത കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമായി. ജീവിത ശൈലി രോഗങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായും മന്ത്രി പറഞ്ഞു.
advertisement
നിലവില്‍ എല്ലാം ദിവസവും ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നതും കേരളത്തിലാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം അപകടകരമാം വിധം കൂടുകയാണ്. ഭയക്കേണ്ട സമയമാണെന്നും കൂടുതല്‍ ജാഗ്രത ആവശ്യമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും തുറന്നു. വാക്‌സിനേഷന്‍ വരുമ്പോള്‍ ഏറ്റവും ഗുണം കിട്ടുക കേരളത്തിനാണെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
advertisement
അതേസമയം സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
'കോവിഡ് ജാഗ്രതയില്‍ കേരളം പരാജയപ്പെട്ടു എന്ന പ്രചാരണം ശരിയല്ല; കൂടുതല്‍ ജാഗ്രത ആവശ്യം': മന്ത്രി കെ.കെ ശൈലജ
Next Article
advertisement
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്നുമുതൽ 20 രൂപ അധികം ഈടാക്കും; പരീക്ഷണം 2 ജില്ലകളിലെ 20 ഷോപ്പുകളിൽ
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്നുമുതൽ 20 രൂപ അധികം ഈടാക്കും; പരീക്ഷണം 2 ജില്ലകളിലെ 20 ഷോപ്പുകളിൽ
  • തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിൽ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കും.

  • പ്ലാസ്റ്റിക് ബോട്ടിൽ തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ തിരികെ; ലേബൽ നിർബന്ധമെന്ന് ബിവറേജസ് കോർപറേഷൻ.

  • പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരെ നിയോഗിച്ചു; ക്ലീൻ കേരള കമ്പനിക്ക് കൈമാറും.

View All
advertisement