advertisement

Covid 19 Vaccine | സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷൻ ലക്ഷ്യത്തിലേക്ക്; 95 ശതമാനം പേർ ആദ്യ ഡോസ് എടുത്തു

Last Updated:

ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,93,49,889 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 78.56 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 35.80 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്

ആരോഗ്യമന്ത്രി
ആരോഗ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന്‍(Covid 19 Vaccine )ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യമന്ത്രി വീണാ(veena george, )ജോര്‍ജ്.വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്സിനും 52.38 ശതമാനം പേര്‍ക്ക് (1,39,89,347) രണ്ടാം ഡോസ് വാക്സിനും നല്‍കിയതായി മന്ത്രി പറഞ്ഞു.
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,93,49,889 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 78.56 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 35.80 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താല്‍ മതി. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. ഇനിയും വാക്സിനെടുക്കാനുള്ളവര്‍ ഉടന്‍ അവസരം വിനിയോഗിക്കണം.
പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വാക്സിനെടുത്തത്. സ്ത്രീകളില്‍ 2,03,95,143 ഡോസ് വാക്സിനും പുരുഷന്‍മാരില്‍ 1,89,45,125 ഡോസ് വാക്സിനുമാണെടുത്തത്. ആരോഗ്യ പ്രവര്‍ത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്.
advertisement
രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കു എന്നും അവര്‍ പറഞ്ഞു.
അതേ സമയം കേരളത്തില് ഇന്ന് 7312 പേര്ക്ക് കോവിഡ്-19(COVID19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര് 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര് 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട് 284, കാസര്ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,61,090 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,56,032 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 5058 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 326 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
advertisement
നിലവില് 73,083 കോവിഡ് കേസുകളില്, 7.7 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 239 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ് 18 വരെയുള്ള 72 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,598 ആയി.
advertisement
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 24 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6813 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 415 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8484 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 898, കൊല്ലം 632, പത്തനംതിട്ട 508, ആലപ്പുഴ 314, കോട്ടയം 1021, ഇടുക്കി 469, എറണാകുളം 1157, തൃശൂര് 1472, പാലക്കാട് 331, മലപ്പുറം 410, കോഴിക്കോട് 452, വയനാട് 316, കണ്ണൂര് 369, കാസര്ഗോഡ് 135 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 73,083 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,81,414 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 Vaccine | സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷൻ ലക്ഷ്യത്തിലേക്ക്; 95 ശതമാനം പേർ ആദ്യ ഡോസ് എടുത്തു
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement