'കയ്യടിക്കുന്നത് ഒരു പ്രാര്‍ത്ഥന; സര്‍വ്വ അണുക്കളും ആ ശക്തിയില്‍ നശിച്ചുതുടങ്ങും': മോഹന്‍ലാല്‍

ജനത കര്‍ഫ്യൂവിനിടെ കയ്യടിക്കുന്നത് വൈറസ് നശിക്കാനാണെന്ന മോഹന്‍ലാലിന്റെ വാദം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങള്‍ക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു

News18 Malayalam | news18-malayalam
Updated: March 22, 2020, 6:22 PM IST
'കയ്യടിക്കുന്നത് ഒരു പ്രാര്‍ത്ഥന; സര്‍വ്വ അണുക്കളും ആ ശക്തിയില്‍ നശിച്ചുതുടങ്ങും': മോഹന്‍ലാല്‍
മോഹൻലാൽ
  • Share this:
കൊച്ചി: സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച്‌ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് നടൻ മോഹന്‍ലാല്‍.

എല്ലാവരും ചേര്‍ന്ന് കയ്യടിച്ച്‌ നന്ദി പറയുമ്പോള്‍ അതോരു പ്രാര്‍ത്ഥനയായി മാറും. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാമെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
You may also like:COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു [NEWS]കോവിഡ് 19: രാജസ്ഥാനു പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ് [NEWS]സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ് [NEWS]
ജനത കര്‍ഫ്യൂവിനിടെ കയ്യടിക്കുന്നത് വൈറസ് നശിക്കാനാണെന്ന  മോഹന്‍ലാലിന്റെ വാദം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങള്‍ക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മോഹന്‍ലാലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച്‌ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത്. നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച്‌ നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്ബോള്‍, അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി.... ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂര്‍ണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച്‌ ഒരുമയോടെ നാം മുന്നോട്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 22, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading