advertisement

Covid 19| ഇന്നും കോവിഡ് മരണങ്ങളില്ല; കേരളത്തിൽ ഇന്ന് 354 പേര്‍ക്ക് കോവിഡ്-19

Last Updated:

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കേരളത്തില്‍ 354 പേര്‍ക്ക് കോവിഡ്-19 (Covid 19)സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8, മലപ്പുറം 7, വയനാട് 1, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 64 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,196 ആയി.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 282 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം 13, പത്തനംതിട്ട 5, ആലപ്പുഴ 13, കോട്ടയം 20, ഇടുക്കി 6, എറണാകുളം 87, തൃശൂര്‍ 54, പാലക്കാട് 3, മലപ്പുറം 7, കോഴിക്കോട് 25, വയനാട് 6, കണ്ണൂര്‍ 4, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2507 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| ഇന്നും കോവിഡ് മരണങ്ങളില്ല; കേരളത്തിൽ ഇന്ന് 354 പേര്‍ക്ക് കോവിഡ്-19
Next Article
advertisement
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചുവെന്ന് നടൻ സലീം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി
മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചുവെന്ന് നടൻ സലീം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി
  • സലീം കുമാറിന്റെ വിവാദ പ്രസ്താവനയെ തുടർന്ന് NPRD തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.

  • മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചതിന് സലീം കുമാറിനെ പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ആവശ്യം.

  • NPRD ചൂണ്ടിക്കാട്ടിയത് പ്രസ്താവന 2016 ഭിന്നശേഷി നിയമവും 2017 മാനസികാരോഗ്യ നിയമവും ലംഘിക്കുന്നു.

View All
advertisement