COVID 19| ഖത്തറില്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 9 പേര്‍ അറസ്റ്റില്‍
- Published by:user_49
- news18india
Last Updated:
വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച ഒന്‍പത് പേരെ കൂടി അറസ്റ്റു ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരന്മാരാണ് അറസ്റ്റിലായവര്‍. കഴിഞ്ഞ ദിവസം പത്ത് പേർ അറസ്റ്റിലായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന ആളുകളോട് കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി 14 ദിവസം ക്വാറന്റീനിൽ കഴിയാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയാനാണ് ഇവരോട് ആവശ്യപ്പെടുക.
You may also like:'കയ്യടിക്കുന്നത് ഒരു പ്രാര്‍ത്ഥന; സര്‍വ്വ അണുക്കളും ആ ശക്തിയില്‍ നശിച്ചുതുടങ്ങും': മോഹന്‍ലാല്‍ [NEWS]കോവിഡ് 19: രാജസ്ഥാനു പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പഞ്ചാബ് [NEWS]സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ് [NEWS]
ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിക്കാമെന്ന് എഴുതി ഒപ്പിട്ടു വാങ്ങിയ ശേഷമാണ് വീടുകളില്‍ ഐസലേഷനില്‍ കഴിയാന്‍ അനുവദിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
Location :
First Published :
March 22, 2020 11:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| ഖത്തറില്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 9 പേര്‍ അറസ്റ്റില്‍