48 മണിക്കൂറിനിടെ 5000ത്തിനടുത്ത് കേസുകൾ; ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു: ലോകത്ത് 35 ലക്ഷത്തിലേറെ

Last Updated:

കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്ത് 4,898 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വൈറസ് ബാധയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ രാജ്യത്ത് 4,898 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരങ്ങളനുസരിച്ച് ശനിയാഴ്ച വൈകുന്നരം മുതൽ ഞായറാഴ്ച വൈകുന്നേരം വരെ 2,487 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകൾ 40,263 ആയി. 24 മണിക്കൂറിനുള്ളിൽ 83 രോഗികളാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1306 ആയി.
28,070 പേരാണ് രോഗം ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 10,886 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ശനിയാഴ്ച വൈകുന്നേരം മുതൽ റിപ്പോർട്ട് ചെയ്ത 83 മരണങ്ങളിൽ 36 എണ്ണം മഹാരാഷ്ട്രയിൽ നിന്നും 26 എണ്ണം ഗുജറാത്തിൽ നിന്നും 11 എണ്ണം മധ്യപ്രദേശിൽ നിന്നുമാണ്. രാജസ്ഥാന്‍, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മൂന്ന് മരണങ്ങൾ വീതവും തെലങ്കാനയിൽ നിന്ന് രണ്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
advertisement
കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 12,296 ആയി. 790 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
advertisement
[PHOTO]
അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. 35,06,399 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2,45,193 പേര്‍ മരിച്ചു. രോഗബാധിതരില്‍ 11,60,996പേര്‍ യുഎസിലാണ്. 67,448 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. 2,45,567 രോഗികളുള്ള സ്‌പെയിനില്‍ 25,100 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 28,710, ബ്രിട്ടനില്‍ 28,131, ഫ്രാന്‍സില്‍ 24,760 എന്നിങ്ങനെയാണ് മരണം.
മലയാളം വാർത്തകൾ/ വാർത്ത/Corona/
48 മണിക്കൂറിനിടെ 5000ത്തിനടുത്ത് കേസുകൾ; ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു: ലോകത്ത് 35 ലക്ഷത്തിലേറെ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement