'തമിഴിൽ അവസരങ്ങളില്ല, മലയാളത്തിൽ നിന്ന് ഗംഭീര ഓഫറുകൾ'; മലയാളത്തിൽ ശ്രദ്ധിക്കാൻ സുഹൃത്ത് പറഞ്ഞപ്പോൾ അത് അനുസരിച്ചു: കമൽ ഹാസൻ

Last Updated:

വിജയ് സേതുപതിയുടെ സിനിമ തിരഞ്ഞെടുപ്പിനെ അഭിനന്ദിച്ച കമൽ ഹാസൻ അഭിനയത്തെ പ്രശംസിക്കുകയും ചെയ്തു.

ചെന്നൈ: മലയാളസിനിമയെക്കുറിച്ചും മലയാള സിനിമാ പ്രേക്ഷകരെക്കുറിച്ചും വാചാലനായി നടൻ കമൽ ഹാസൻ. വിജയ് സേതുപതിയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് സംഭാഷണത്തിൽ സേതുപതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് മലയാളസിനിമയെക്കുറിച്ച് കമൽ ഹാസൻ പറഞ്ഞത്.
സംവിധായകൻ കെ. ബാലചന്ദറിൽ നിന്നും പിന്നെ മലയാളസിനിമയിൽ നിന്നുമാണ് അഭിനയത്തെക്കുറിച്ചുള്ള ബാലപാഠങ്ങൾ ലഭിച്ചതെന്ന് കമൽ ഹാസൻ പറഞ്ഞു. "തമിഴിൽ നിന്ന് ബാലചന്ദറിന്റെ സിനിമകൾ മാറ്റിനിർത്തിയാൽ ആവേശകരമായ അവസരങ്ങളൊന്നും ലഭിക്കുന്നില്ല. എന്നാൽ, മലയാളത്തിൽ നിന്ന് മികച്ച നിരവധി ഓഫറുകളുണ്ടെന്ന് സുഹൃത്തിനോട് ഒരിക്കൽ പറഞ്ഞു. അങ്ങനെയാണെങ്കിൽ അതിൽ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശമെന്നും അതാണ് താൻ ചെയ്തതെന്നും കമൽ ഹാസൻ പറഞ്ഞു.
തങ്ങളുടെ പ്രിയതാരങ്ങൾ പരീക്ഷണത്തിനു തയ്യാറാവുന്നത് മലയാളി പ്രേക്ഷകർ സ്വീകരിക്കാറുണ്ടെന്നും ഉലകനായകൻ വ്യക്തമാക്കി. വിജയ് സേതുപതിയുടെ സിനിമ തിരഞ്ഞെടുപ്പിനെ അഭിനന്ദിച്ച കമൽ ഹാസൻ അഭിനയത്തെ പ്രശംസിക്കുകയും ചെയ്തു. നല്ല തിരക്കഥകളുടെ പിന്നാലെയാണ് വിജയ് സേതുപതിയുടെ സഞ്ചാരമെന്നും ഈ ശ്രമങ്ങളൊന്നും വിഫലമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
'തമിഴിൽ അവസരങ്ങളില്ല, മലയാളത്തിൽ നിന്ന് ഗംഭീര ഓഫറുകൾ'; മലയാളത്തിൽ ശ്രദ്ധിക്കാൻ സുഹൃത്ത് പറഞ്ഞപ്പോൾ അത് അനുസരിച്ചു: കമൽ ഹാസൻ
Next Article
advertisement
കർണാടകയിൽ എസ്ബിഐ ബാങ്കിൽ വൻകൊള്ള: 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു; കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതം
കർണാടകയിൽ എസ്ബിഐ ബാങ്കിൽ വൻകൊള്ള: 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു; കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതം
  • കർണാടകയിലെ വിജയ്പുരയിലെ എസ്ബിഐ ശാഖയിൽ 59 കിലോ സ്വർണവും 8 കോടി രൂപയും കവർന്നു.

  • കവർച്ചക്കാർ പട്ടാള യൂണിഫോം ധരിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി അലാറം അമർത്തുന്നത് തടഞ്ഞു.

  • കർണാടക, മഹാരാഷ്ട്ര പൊലീസ് സംയുക്തമായി കവർച്ചാസംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി.

View All
advertisement