മലപ്പുറം എസ്.പിക്ക് പിന്നാലെ കളക്ടർക്കും സബ് കളക്ടർക്കും കോവിഡ്; കളക്ട്രേറ്റിലെ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു

കളക്ടർ, പെരിന്തൽമണ്ണ സബ് കളക്ടർ, പെരിന്തൽമണ്ണ എ.സി.പി, അസിസ്റ്റൻറ് കളക്ടർ ഇവരുടെ സുരക്ഷ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ തുടങ്ങിയവർക്ക് എല്ലാം രോഗം സ്ഥിരീകരിച്ചു

News18 Malayalam | news18-malayalam
Updated: August 14, 2020, 1:32 PM IST
മലപ്പുറം എസ്.പിക്ക് പിന്നാലെ കളക്ടർക്കും സബ് കളക്ടർക്കും കോവിഡ്; കളക്ട്രേറ്റിലെ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു
malappuram collectorate
  • Share this:
മലപ്പുറത്ത് ജില്ല കളക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അടക്കം 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സബ് കളക്ടർ കെ എസ് അഞ്ജു, പെരിന്തൽമണ്ണ എ.സി.പി ഹേമലത, അസിസ്റ്റൻറ് കളക്ടർ വിഷ്ണു ഇവരുടെ സുരക്ഷ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ തുടങ്ങിയവർക്ക് എല്ലാം രോഗം സ്ഥിരീകരിച്ചു. ഇവരോട് അടുത്ത് ഇടപഴകിയ ഡി എം ഒ, എ ഡി എം, സബ് കലക്ടർമാർ തുടങ്ങിയവർ എല്ലാം നിരീക്ഷണത്തിലാണ്. വിവിധ വകുപ്പുകളിലെ കൂടുതൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലേക്ക് മാറും.

കരിപ്പൂർ രക്ഷാ പ്രവർത്തനങ്ങളിൽ കളക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവരും എല്ലാം സജീവമായി ഉണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം ഐഎഎസിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കളക്ടറും എസ് പിയും അടക്കമുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് എല്ലാം രോഗം സ്ഥിരീകരിച്ചത് ജില്ലയിൽ സമാനതകൾ ഇല്ലാത്ത പ്രതിസന്ധി ആണ് തീർക്കുന്നത്. ജില്ലയിലെ പ്രധാന ചുമതലകൾ തൽക്കാലത്തേക്ക് മറ്റ് ആർക്കെങ്കിലും കൈമാറാനും സാധ്യത ഉണ്ട്.

You may also like:'ഏറെ ആദരവോടെ പറയട്ടെ, അങ്ങയുടെ അണികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ടയാളാണ് ഞാൻ'; മുഖ്യമന്ത്രിയോട് നടി ലക്ഷ്മി പ്രിയ [NEWS]എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? ആരോഗ്യമന്ത്രി പറയുന്നു [NEWS] CDR Row| കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരശേഖരണം; ഉത്തരവ് പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് [NEWS]
കളക്ടർക്ക് അടക്കം രോഗം സ്ഥിരീകരിക്കുന്നത് മറ്റൊരു ഗുരുതര പ്രതിസന്ധി കൂടി ഉണ്ടാക്കുന്നുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ഡിജിപി തുടങ്ങി കരിപ്പൂരിൽ എത്തിയ പ്രമുഖരെല്ലാം കളക്ടർ അടക്കം ഉള്ളവരുടെ സമ്പർക്ക പട്ടികയിൽ വരും. കോഴിക്കോട് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും.

ചുരുക്കത്തിൽ മലപ്പുറം ജില്ലയെ മാത്രമല്ല, സംസ്ഥാനത്തെ ഒട്ടാകെ പ്രതിസന്ധിയിലാക്കുന്ന അതീവ ഗുരുതരമായ സാഹചര്യം ആണ് നിലവിൽ ഉള്ളത്. ഓൺലൈൻ വഴി ആണ് നിലവിൽ മിക്ക യോഗങ്ങളും എന്നതിനാൽ ഇനിയും കാര്യങ്ങൾ അങ്ങനെ തന്നെ തുടരും എന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
Published by: user_49
First published: August 14, 2020, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading