Omicron| രണ്ട് ദിവസങ്ങള്‍ക്കിടെ ലോകത്ത് റദ്ദാക്കിയത് 4500-ൽ പരം വിമാനങ്ങള്‍

Last Updated:

കഴിഞ്ഞ ദിവസം ലോകമെമ്പാടും ഒമിക്രോൺ കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ന്യൂയോർക് സിറ്റി, ഇറ്റലി, യുകെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി : ലോകത്ത് കോവിഡ് 19 (Covid 19) വകഭേദമായ ഒമിക്രോൺ (Omicron) ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ ലോകത്ത് 4500 -ൽ പരം യാത്രാവിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ. യുഎസിലാണ് ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കപ്പെട്ടത്.
വിമാനത്തിലെ ജീവനക്കാർ കോവിഡ് ബാധിക്കുകയോ കോവിഡ് ബാധിച്ചവരുമായി ബന്ധംപുലർത്തിയതുവഴി ക്വാറന്റീനിലാകുകയോ ചെയ്തതാണ് കൂടുതൽ വിമാനങ്ങളും റദ്ദാക്കുന്നതിനുള്ള കാരണം.
ലോകത്ത് വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളൾ കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോകമെമ്പാടും ഒമിക്രോൺ കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ന്യൂയോർക് സിറ്റി, ഇറ്റലി, യുകെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക്- 27,053, ഇറ്റലി- 50,599, UK- 1,22,186 എന്നിങ്ങനെയാണ് കണക്കുക
അതേ സമയം ഇന്ത്യയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 415 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ 405 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 115 പേരും രാജ്യത്തിന് പുറത്തു നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. (108). ഡൽഹി- 79, ഗുജറാത്ത്- 43, തെലങ്കാന-38, കേരളം- 37, തമിഴ്നാട്- 34, കർണാടക- 31 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
advertisement
ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപിച്ചിരിക്കുകയാണ്. ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ അഞ്ചായി. നേരത്തേ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
advertisement
അതേസമയം, കേരളത്തിൽ ഇന്നലെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2605 ആയി. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron| രണ്ട് ദിവസങ്ങള്‍ക്കിടെ ലോകത്ത് റദ്ദാക്കിയത് 4500-ൽ പരം വിമാനങ്ങള്‍
Next Article
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement