Covid Vaccine | സംസ്ഥാനങ്ങളില്‍ 1.64 കോടിയിലധികം കോവിഡ് വാക്‌സിനുകള്‍ ഇപ്പോഴും ലഭ്യമാണ്; കേന്ദ്ര സര്‍ക്കാര്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സൗജന്യമായും നേരിട്ടുള്ള സംഭരണ വിഭാഗങ്ങളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 23 കോടിയിലധികം വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി
ന്യൂഡല്‍ഹി: സംസ്ഥാങ്ങളില്‍ ഇപ്പോഴും 1.64 കോടിയിലധികം കോവിഡ് വാക്‌സിനുകള്‍ ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൗജന്യമായും നേരിട്ടുള്ള സംഭരണ വിഭാഗങ്ങളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 23 കോടിയിലധികം വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതില്‍ പാഴാക്കിയതുള്‍പ്പെടെ 21,71,44,022 ഡോസുകളാണ് മൊത്ത ഉപഭോഗമെന്ന് മന്ത്രാലയം അറിയിച്ചു. ഇപ്പോഴും സംസ്ഥാനങ്ങളില്‍ 1,64,42,938 വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം അമേരിക്കയിലെ കോവിഡ് 19 വാക്‌സിനുകളായ ഫൈസര്‍, മോഡേണ എന്നിവ ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകുമെന്ന് സൂചന. ഇന്ത്യയില്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്ന പ്രക്രിയ ഫൈസറിനും മോഡോണയ്ക്കുമായി വേഗത്തിലാക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയും വാക്‌സിന്‍ നിര്‍മ്മാതാക്കളും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് ഫൈസറും മോഡേണയും ഉടന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കുന്നത്.
advertisement
ഇന്ത്യയില്‍ ഈ രണ്ട് വാക്‌സിനുകള്‍ക്കും അനുമതി നല്‍കുന്നതില്‍ തടസമില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് വാക്‌സിനുകളും നല്‍കുന്ന അമേരിക്കയും മറ്റ് രാജ്യങ്ങളും സ്വീകരിക്കുന്ന സമീപനത്തിന് അനുസൃതമായിട്ടായിരിക്കും കേന്ദ്രം അനുമതി നല്‍കുകയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കോവിഡ് -19 നെതിരെയുള്ള ഇന്ത്യയുടെ വാക്‌സിനേഷന്‍ പരിപാടിയില്‍ വലിയൊരു നാഴികക്കല്ല് ആയേക്കാവുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് അടിയന്തിര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതാണ്. ഈ രണ്ടു വാക്‌സിനുകള്‍ക്കും ഇന്ത്യയില്‍ ബ്രിഡ്ജിംഗ് ട്രയലുകള്‍ ആവശ്യമില്ലെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ബുധനാഴ്ച.
advertisement
എന്നിരുന്നാലും, യുഎസ്എഫ്ഡിഎ, ഇഎംഎ, യുകെ എംഎച്ച്ആര്‍എ, പിഎംഡിഎ ജപ്പാന്‍ എന്നിവ നിയന്ത്രിത ഉപയോഗത്തിനായി ഇതിനകം അംഗീകരിച്ചിട്ടുള്ളതാണ്. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗില്‍ (ഇയുഎല്‍) ഉള്‍പ്പെട്ടിട്ടുള്ള വാക്‌സിനുകളാണിവ. അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി ഇന്ത്യയില്‍ അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകള്‍ക്കുമുള്ള ഇളവ് ഈ രണ്ടു വാക്‌സിനുകള്‍ക്കും ഉണ്ടാകും. ഇതിനോടകം ലക്ഷകണക്കിന് ആളുകള്‍ക്ക് ഫൈസറും മോഡേണയും എടുത്തിട്ടുണ്ട്.
advertisement
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന രാജ്യത്ത് ആശ്വാസമേകി പ്രതിദിന കേസുകള്‍ കുറയുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മെയ് മാസത്തില്‍ ദിനംതോറും നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്‍പത്തിനാല് ദിവസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,83,07,832 ആയി. ഇതില്‍ 2,61,79,085 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 17,93,645 സജീവ കേസുകളാണുള്ളത്.
advertisement
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ ഉയര്‍ന്നു നില്‍ക്കുന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,35,102 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
Location :
First Published :
June 02, 2021 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | സംസ്ഥാനങ്ങളില്‍ 1.64 കോടിയിലധികം കോവിഡ് വാക്‌സിനുകള്‍ ഇപ്പോഴും ലഭ്യമാണ്; കേന്ദ്ര സര്‍ക്കാര്‍


