COVID 19 | ലോകത്ത് മരണം മൂന്ന് ലക്ഷം കടന്നു; 45 ലക്ഷത്തിലധികം രോഗബാധിതർ
- Published by:Naseeba TC
- news18-malayalam
Last Updated:
ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 301,000 മനുഷ്യരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്.
ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം പേർ വൈറസ് ബാധിച്ച് രോഗികളായി. പത്ത് ലക്ഷത്തിൽ കൂടുതൽ രോഗമുക്തരായെന്നുമാണ് കണക്കുകൾ.
ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 301,000 മനുഷ്യരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ മരണ നിരക്ക് ഉയരുകയാണ്. ഒരു ദിവസം ശരാശരി അയ്യായിരം എന്ന നിലയിലാണ് മരണ നിരക്ക്.
TRENDING:പ്രതാപൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, അനിൽ അക്കര ക്വറന്റീനിൽ പോകണം: മെഡിക്കൽ ബോര്‍ഡ് [NEWS]'ലോക പരിസ്ഥിതി ദിനം| ഒരു കോടി ഒമ്പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]
ഈ വർഷം ജനുവരിയിൽ തുടങ്ങിയ മരണം അര ലക്ഷം എത്താൻ മൂന്നു മാസം എടുത്തു. ഏപ്രിൽ രണ്ടിന് അര ലക്ഷമായ മരണം ഏഴു ദിവസം കൊണ്ട് ഒരു ലക്ഷമായി.
advertisement
അടുത്ത 15 ദിവസം കൊണ്ട് അത് രണ്ട് ലക്ഷമായി. എന്നാൽ മരണം രണ്ട് ലക്ഷത്തിൽ നിന്നും മൂന്നു ലക്ഷമാകാൻ 20 ദിവസം മാത്രമാണ് എടുത്തത്. മരണ നിരക്ക് പതിയെയാണെങ്കിലും കുറയുന്നു എന്നത് മാത്രമാണ് ഏക ആശ്വാസം.
Location :
First Published :
May 15, 2020 6:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ലോകത്ത് മരണം മൂന്ന് ലക്ഷം കടന്നു; 45 ലക്ഷത്തിലധികം രോഗബാധിതർ