വോളന്റിയർമാരിലൊരാൾക്ക് ന്യൂറോളജിക്കൽ പ്രശ്നം കണ്ടെത്തി; ചൈനയുടെ കോവിഡ് മരുന്ന് പരീക്ഷണം താത്കാലികമായി നിർത്തി പെറു

Last Updated:

അർജന്റീന, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 60,000 പേർ സിനോഫാം വാക്സിൻ എടുത്തിട്ടുണ്ട്.

മരുന്ന് സ്വീകരിച്ച വോളന്റിയർമാരിൽ ഒരാളില്‍ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ചൈനീസ് മരുന്ന് നിർമാതാക്കളായ സിനോഫാം നിർമിച്ച കോവിഡ് വാക്‌സിൻറെ ശാസ്ത്രീയ പരീക്ഷണങ്ങൾ പെറു താൽക്കാലികമായി നിർത്തിവെച്ചു.
മരുന്ന് സ്വീകരിച്ചതിനു പിന്നാലെ വോളന്റീയർമാരിലൊരാൾക്ക് കൈകൾ ചലിപ്പിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവെക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആവശ്യപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
മരുന്ന് സ്വീകരിച്ച ഒരാൾക്ക് ഗ്വിലെയ്ൻ-ബാരെ സിൻഡ്രോം എന്ന രോഗാവസ്ഥയുമായി സമാനമായ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കണ്ടെത്തിയതായി മുഖ്യ ഗവേഷകനായ ജർമൻ മലാഗ മാധ്യമങ്ങളോട് വ്യക്തമാക്കി. കൈകളുടെയും കാലുകളുടെയും ചലനത്തെ ബാധിക്കുന്ന അപൂർവ രോഗമാണ് ഗ്വിലെയ്ൻ-ബാരെ സിൻഡ്രോം.
advertisement
12,000 ത്തോളം പേരിൽ പരീക്ഷിച്ച സിനോഫാം വാക്‌സിന്‍റെ ശാസ്ത്രീയ പരീക്ഷണം പെറു ഈ ആഴ്ച അവസാനിപ്പിക്കും. ഇവ വിജയകരമാണെങ്കിൽ 20 ദശലക്ഷം ഡോസുകൾ പെറു സർക്കാർ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അർജന്റീന, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 60,000 പേർ സിനോഫാം വാക്സിൻ എടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന കോവിഡ് ആളോഹരി മരണനിരക്ക് പെറുവിലാണ്. വെള്ളിയാഴ്ച വരെ 36,499 മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 979,111 പേർക്ക് രോഗം ബാധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
വോളന്റിയർമാരിലൊരാൾക്ക് ന്യൂറോളജിക്കൽ പ്രശ്നം കണ്ടെത്തി; ചൈനയുടെ കോവിഡ് മരുന്ന് പരീക്ഷണം താത്കാലികമായി നിർത്തി പെറു
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement