COVID 19 BREAKING: പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
- Published by:Anuraj GR
- news18-malayalam
Last Updated:
COVID 19 BREAKING: ചില സുപ്രധാന പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് സൂചന.
ന്യൂഡൽഹി: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കോവിഡ്-19 സംബന്ധിച്ച നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിശദീകരിക്കും. കോവിഡ് 19 കൂടുതൽ ഗുരുതരമായ സ്ഥിതിയിലെത്തിയതോടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റിൽ വ്യക്തമാക്കുന്നു.
वैश्विक महामारी कोरोना वायरस के बढ़ते प्रकोप के संबंध में कुछ महत्वपूर्ण बातें देशवासियों के साथ साझा करूंगा। आज, 24 मार्च रात 8 बजे देश को संबोधित करूंगा।
Will address the nation at 8 PM today, 24th March 2020, on vital aspects relating to the menace of COVID-19.
— Narendra Modi (@narendramodi) March 24, 2020
advertisement
വരുംദിവസങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ പ്രതിരോധപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കും. ഇതുകൂടാതെ ചില സുപ്രധാന പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് സൂചന.
BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മാർച്ച് 22 ഞായറാഴ്ച ജനത കർഫ്യൂ ആചരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതൂകൂടാതെ അന്നേദിവസം എല്ലാവരും കൈകൊട്ടിയും പാത്രങ്ങൾ കൂട്ടിമുട്ടിയും ആരോഗ്യപ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.
advertisement
Location :
First Published :
March 24, 2020 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 BREAKING: പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും