ഇന്റർഫേസ് /വാർത്ത /Corona / COVID 19| റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു

COVID 19| റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു

RBI Governor Shaktikanta Das

RBI Governor Shaktikanta Das

ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്

  • Share this:

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. തനിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ ആരോഗ്യ നില തൃപ്തികരമണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍തന്നെ മുന്നോട്ടു പോകും. വീഡിയോ കോൺഫറൻസിലൂടെയും ടെലിഫോണിലൂടെയും എല്ലാ ഡെപ്യൂട്ടി ഗവർണർമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നുണ്ട്. ഐസൊലേഷനില്‍ കഴിഞ്ഞു കൊണ്ട് ജോലികള്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Also Read Covid 19 | സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 48,212 സാമ്പിളുകൾ

കോവിഡ് സ്ഥിരീകരിച്ച കാര്യം അടുത്ത ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവരെ അറിയിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

First published:

Tags: Corona, Corona death toll, Corona In India, Corona News, Corona outbreak, Coronavirus, Covid, Covid 19, Covid patient, RBI governor, Reserve Bank of India