തിരുവനന്തപുരം: കോവിഡ് പടരുന്നത് തടയാൻ മൽസ്യ മേഖലയിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹാർബറുകളിൽ നടക്കുന്ന മൽസ്യ ലേലം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തലാക്കി.
തലേ ദിവസങ്ങളിലെ ഓരോ ഇനം മത്സ്യത്തിൻറെ യും വിൽപന വില പരിശോധിച്ച് ഇതിൻറെ ശരാശരി അടിസ്ഥാന വിലയായി കണക്കാക്കിയായിരിക്കും പുതിയ തീരുമാനം. തറയിലിട്ട് മത്സ്യം വിൽക്കുന്നതും നിരോധിച്ചു.
മൽസ്യതൊഴിലാളികൾക്കും ,കച്ചവടക്കാർക്കും മാത്രമായിരിക്കും ഇനിമുതൽ ഹാർബർ ലേക്ക് പ്രവേശനം. ഹാർബറുകളിലേക്ക് കയറുന്നതിനു ഓരോരുത്തരുടെയും ശരീര ഊഷ്മാവ് പരിശോധിക്കാനും സംവിധാനം ഏർപ്പെടുത്തും. പൊതുജനങ്ങൾ ഹാർബർ ലേക്ക് പ്രവേശിക്കുന്നത് കർശനമായി വിലക്കി. കോവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ ഫിഷറീസ് ഡയറക്ടറാണ് ആണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
You may also like:BREAKING | കേരളം ലോക് ഡൗൺ ചെയ്തു; 28 പേർക്ക് കൂടി കോവിഡ് 19 [NEWS]ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എത്ര മണിവരെ തുറക്കും? [NEWS]COVID 19 | ബിവറേജസ് വിൽപനശാലകൾ പ്രവർത്തിക്കും; എന്തുകൊണ്ട്? മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ [NEWS]
രോഗവ്യാപനത്തിന് സാധ്യത ഉണ്ടാക്കുന്ന സാഹചര്യങ്ങളായിരുന്നു ഇതുവരെ ഹാർബറുകളിൽ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് കർശനമായ നിയന്ത്രണം കൊണ്ടു വരുന്നത്. ഹാർബറിലും പരിസരത്തും അന്യസംസ്ഥാന വാഹനങ്ങളിൽ മത്സ്യ കച്ചവടം പൂർണമായും നിരോധിച്ചു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഹാർബറുകളിൽ നടപ്പിലാക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.