COVID 19 | സംസ്ഥാനത്ത് 7 ജില്ലകളിൽ ഒരു മാസത്തേക്ക് നിയന്ത്രണം തുടരും; നടപടി കേന്ദ്ര നിർദേശപ്രകാരം
- Published by:Naseeba TC
- news18-malayalam
Last Updated:
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിയന്ത്രണം തുടരുക.
തിരുവനന്തപുരം: സംസ്ഥാനത്തെ 7 ജില്ലകളിൽ ലോക്ക് ഡൗണിന് ശേഷം നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് തുടരും. കോവിഡ് ഹോട്സ്പോട്ടുകളിൽ നിയന്ത്രണം തുടരാനുള്ള കേന്ദ്ര നിർദേശപ്രകാരമാണ് തീരുമാനം. ഈ ജില്ലകളിൽ പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിയന്ത്രണം തുടരുക. അതേസമയം, പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നത തല യോഗം ഇന്ന് ചേരും. ഇന്ത്യയില്‍ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]ആ ചുംബനം അന്ത്യ ചുംബനമാണെന്ന് അറിഞ്ഞിരുന്നില്ല; അർജുനൻ മാസ്റ്ററെ അവസാനമായി കണ്ട ഓർമ്മയുമായി ശ്രീകുമാരൻ തമ്പി [NEWS] മെഡിസിൻ പഠിച്ചത് വെറുതെയായില്ല; കോവിഡ് കാലത്ത് വീണ്ടും ആരോഗ്യപ്രവർത്തനത്തിന് ഇറങ്ങാൻ ഐറിഷ് പ്രധാനമന്ത്രി [NEWS]
രാജ്യത്ത് കോവിഡ് മരണത്തിൽ വീണ്ടും വർദ്ധനവുണ്ടായിരിക്കുകയാണ്. മരണം 100 കടന്നു. 4000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ 32 മരണങ്ങളാണ് രാജ്യത്തുണ്ടായത്.
advertisement
Location :
First Published :
April 06, 2020 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | സംസ്ഥാനത്ത് 7 ജില്ലകളിൽ ഒരു മാസത്തേക്ക് നിയന്ത്രണം തുടരും; നടപടി കേന്ദ്ര നിർദേശപ്രകാരം