Gold Smuggling Case|സ്വപ്നയുടെയും സന്ദീപിന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്
Gold Smuggling Case|സ്വപ്നയുടെയും സന്ദീപിന്റെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്
ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്.
സന്ദീപ് നായരും സ്വപ്ന സുരേഷും
Last Updated :
Share this:
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്.
ശനിയാഴ്ച ബംഗളൂരുവിൽ അറസ്റ്റിലായ സ്വപ്നയെയും സന്ദീപിനെയും മൂന്ന് ദിവസത്തെ റിമാൻഡിൽ വിട്ടയച്ചിരിക്കുകയാണ്. സ്വപ്ന തൃശൂരിലെയും സന്ദീപ് അങ്കമാലിയിലെയും കോവിഡ് കെയർ സെന്ററുകളിലാണ്.
യു.എ.ഇ കോൺസുലേറ്റ് വിലാസത്തിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.