Gold Smuggling Case | 'സ്വപ്ന ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രിയുടെ മകളുടെ ഓഫീസിനടുത്ത്; പൊലീസും സിപിഎമ്മും സഹായിച്ചു': കെ. സുരേന്ദ്രൻ
Gold Smuggling Case | 'സ്വപ്ന ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രിയുടെ മകളുടെ ഓഫീസിനടുത്ത്; പൊലീസും സിപിഎമ്മും സഹായിച്ചു': കെ. സുരേന്ദ്രൻ
'ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്തു നിന്നും പ്രതികൾ എങ്ങനെ കേരളം വിട്ടെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം.'
കാസര്‍കോട്: സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രിയുടെ മകളുടെ ഓഫീസില്‍നിന്ന് 200 മീറ്റര്‍ ചുറ്റളവിലെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പൊലീസിന്റെയും സിപിഎമ്മിന്റെയും സഹായം ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. അല്ലാതെ ഇവര്‍ക്ക് അതിര്‍ത്തി കടന്ന് ഇത്രദൂരം സഞ്ചരിക്കാനാവില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്തു നിന്നും പ്രതികൾ എങ്ങനെ കേരളം വിട്ടെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം. ബെംഗളൂരുവിൽ സിപിഎമ്മിനു സ്വാധീനമുള്ള പ്രദേശത്താണ് ഇവര്‍ ഒളിവില്‍ താമസിച്ചിരുന്നത്. ഇവര്‍ കഴിഞ്ഞിരുന്ന മേഖലയില്‍ കേരളത്തില്‍നിന്നുള്ള നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് വ്യാപാര സ്ഥാപനങ്ങളും മറ്റുമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
കള്ളക്കടത്തുമായി നേരത്തെ തന്നെ സിപിഎം, ലീഗ് സഹകരണം ഉണ്ടായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയെ എല്ലാ കേസിലും സംരക്ഷിച്ചത് പിണറായിയാണെന്നും കള്ളക്കടത്തില്‍ ലീഗും സിപിഎമ്മും പരസ്പര സഹായ സഹകരണ സംഘമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയെ വെള്ളപൂശാനായി തനിക്കു പിതൃതുല്യനാണ് ഉമ്മന്‍ചാണ്ടിയെന്നു പറയിച്ചതു പോലെ സ്വര്‍ണകള്ളക്കടത്ത് കേസില്‍ സംഭവിച്ചില്ലെന്നേയുള്ളു. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നില്‍ സിപിഎമ്മിന്റെ സഹായമുണ്ണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.