Covid19|മുംബൈയ്ക്ക് കേരളത്തിൻറെ കൈത്താങ്ങ്| രണ്ടാമത്തെ ദൗത്യസംഘം ഇന്ന് യാത്ര തിരിക്കും
- Published by:Gowthamy GG
- news18-malayalam
Last Updated:
മഹാരാഷ്ട്ര സർക്കാർ അയച്ചു നൽകിയ ബസ്സിലാണ് സംഘത്തിൻറെ യാത്ര. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന നഴ്സുമാർ ആണിവർ.
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും വെല്ലുവിളി ഉയർത്തുന്ന മഹാരാഷ്ട്രയിലേക്ക് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ദൗത്യസംഘം എത്തുന്നു. 20 പേർ അടങ്ങുന്ന നഴ്സുമാരുടെ സംഘം ഇന്ന് യാത്ര തിരിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള സന്നദ്ധ സേവ അംഗങ്ങളാണ് സംഘത്തിലുള്ളത്.
തിരുവനന്തപുരം ,കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ , രാമനാട്ടുകര , മലപ്പുറം, വടകര, കണ്ണൂർ ,തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള 20 പേരടങ്ങുന്ന സംഘമാണ് ഇന്ന് യാത്ര തിരിക്കുക. മഹാരാഷ്ട്ര സർക്കാർ അയച്ചു നൽകിയ ബസ്സിലാണ് സംഘത്തിൻറെ യാത്ര. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന നഴ്സുമാർ ആണിവർ.
മുംബൈ സെവൻ ഹിൽസിലുള്ള കോവിഡ് ആശുപത്രിയിൽ ആവും ഇവർ സേവനമനുഷ്ഠിക്കുക. 200 കിടക്കകളുള്ള ആശുപത്രിയിൽ നിലവിൽ മലയാളി ആരോഗ്യ പ്രവർത്തകരുടെ സംഘമുണ്ട്. ഇവർക്കൊപ്പം ചേർന്ന് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പുതിയ സംഘം ഏകോപിപ്പിക്കും.
advertisement
[NEWS]Digital Release | കീർത്തി സുരേഷ് നായികയാകുന്ന 'പെൻഗ്വിൻ' ആമസോൺ OTT റിലീസ്; ടീസര്‍ ജൂണ്‍ 8ന് [NEWS]കണ്ണൂരിൽ RSS പ്രവർത്തകരായ സഹോദരങ്ങൾക്ക് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് RSS
advertisement
[NEWS]
കോവിഡ് ഭീഷണി ഏറ്റവും വെല്ലുവിളി ഉയർത്തുന്ന മഹാരാഷ്ട്രയിൽ രാജ്യത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ സേവനം അനുഷ്ഠിക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തനത്തിന് എത്തുന്ന ആരോഗ്യ പ്രവർത്തകരിൽ ഏറെയും കേരളത്തിൽ നിന്നുള്ളവരാണ്.
Location :
First Published :
June 07, 2020 11:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19|മുംബൈയ്ക്ക് കേരളത്തിൻറെ കൈത്താങ്ങ്| രണ്ടാമത്തെ ദൗത്യസംഘം ഇന്ന് യാത്ര തിരിക്കും


