പാലക്കാട് പടക്കം നിറച്ച പൈനാപ്പിൾ കഴിക്കാൻ നൽകി ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ അത് കെട്ടടങ്ങും മുമ്പ് മറ്റൊരു മൃഗത്തോട് സമാനമായ ക്രൂരത അരങ്ങേറിയതിന്റെ വാർത്തകൾ പുറത്തു വരുന്നു.
ഇത്തവണ മനുഷ്യന്റെ അതിരുകടന്ന ക്രൂരതയ്ക്ക് ഇരയായത് പശുവാണ്. എന്നാൽ സംഭവം ഉണ്ടായത് കേരളത്തിലല്ല. പശുവിനെ ഗോമാതാവായി കാണുന്ന വടക്കേഇന്ത്യയിലെ ഹിമാചൽ പ്രദേശിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പടക്കം നിറച്ച ഗോതമ്പുണ്ട കഴിച്ചാണ് പശുവിന്റെ മുഖം തർന്നത്. ആനയുടെ ഫോട്ടോകൾ വൈറലായതിനു പിന്നാലെ പശുവിന്റെ മുഖം തകർന്ന ഫോട്ടോയും വൈറലാവുകയാണ്.
ഹിമാചൽ പ്രദേശിലെ ഝോൻഡൂട്ട ഗ്രാമത്തിലാണ് ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്. മെയ് 26നാണ് സംഭവം ഉണ്ടായത്. താടിയെല്ല് തകർന്ന നന്ദിനിയെന്ന പശുവിന്റെ വീഡിയോ ഉടമസ്ഥനായ ഗുർദ്യയാൽ സിംഗ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇവ വൈറലായിരിക്കുകയാണ്. അയൽവാസികൾ മനപൂർവം പടക്കം നിറച്ച ഗോതമ്പുണ്ട കഴിക്കാൻ നൽകിയതാണെന്നാണ് സിംഗ് ആരോപിക്കുന്നത്.
കേരളത്തിൽ ആനയ്ക്കെതിരായ അതിക്രമ വാർത്തയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. ആനയെ കൊലപ്പെടുത്താൻ പൈനാപ്പിൾ മനഃപൂർവം നൽകിയതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ കാട്ടുപന്നികളെ വീഴ്ത്താൻ കെണിവെച്ചിരുന്നത് ആന കഴിച്ചെന്നാണ് മറ്റൊരു വാദം.
സംഭവം നടന്ന സ്ഥലത്തെ ചൊല്ലിയുള്ള വിവാദമാണ് ഏറെ ചാർച്ചയായത്. മലപ്പുറത്താണ് സംഭവം ഉണ്ടായതെന്ന് പറഞ്ഞ് മനേക ഗാന്ധി നടത്തിയ വർഗീയപരവും മലപ്പുറം വിരുദ്ധ പരാമർശവുമാണ് ഏറെ വിവാദമായത്. ഇത് വലിയ ചർച്ചയായിരുന്നു.
സമാനമായ ആക്രമണം പശുവിനു നേരെ ഉണ്ടായിട്ടും പ്രതികരണങ്ങൾ ഉണ്ടാകാത്തതിനെതിനെതിരെ ട്വിറ്ററിൽ ചർച്ച ആരംഭിച്ചിരിക്കുകയാണ്. #JusticeForNandini എന്ന ഹാഷ് ടാഗിലാണ് ചർച്ച. ആനക്കെതിരായ അക്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി വിരാട്, കോഹ്ലി, രോഹിത് ശർമ എന്നിവരടക്കം രംഗത്തെത്തിയിരുന്നു.
ബിജെപി ഭരിക്കുന്ന ഹിമാചൽ പ്രദേശ് ആയതുകൊണ്ടാണ് ഗോമാതാവിന് നേരെ ഇത്തരമൊരു ആക്രമണം ഉണ്ടായിട്ടും ആരും പ്രതികരിക്കാത്തതെന്നാണ് ട്വിറ്ററിലുയരുന്ന വിമർശനം.
TRENDING:''ഇത് കേരളസമൂഹത്തോടുള്ള കഠിനാപരാധം'; ആരാധനാലയങ്ങൾ തുറക്കുന്നതിനെതിരെ സക്കറിയ
[NEWS]POL-APP|പൊല്ലാപ്പല്ല; ഇത് "POL-APP"; പൊലീസ് ആപ്പിന് പേരായി
[NEWS]Chiranjeevi Sarja Death | നടി മേഘ്ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സാർജ അന്തരിച്ചു [NEWS]അതേസമയം പശുവിന് ഗോതമ്പുണ്ട യിൽ പടക്കം നിറച്ച് ഭക്ഷിക്കാൻ നൽകിയ സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്ന് ബിലാസ്പൂർ എസ്പി ദേകർ ശർമ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.