കണ്ണൂരിൽ RSS പ്രവർത്തകരായ സഹോദരങ്ങൾക്ക് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് RSS

Last Updated:

കോവിഡ് കാലത്തും അക്രമം നടത്തുന്ന സിപിഎം സംഘം മാനവകുലത്തിനു തന്നെ അപമാനമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിദാസ്

കണ്ണൂർ: പാനൂരിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങൾക്കു വേട്ടെറ്റു. പാനൂര്‍ കൂറ്റേരിയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകരായ കുല്ലമ്ബില്‍ താഴെ കുനിയില്‍ നിഖിലേഷ് (29), സഹോദരന്‍ മനീഷ് (27) എന്നിവരെയാണ് വെട്ടിപരിക്കേൽപ്പിച്ചത്.
വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്തുള്ള ബന്ധുവീട്ടില്‍ ജോലി ചെയ്യുന്നതിനിടെയാണ് എട്ടോളം വരുന്ന സംഘം ആക്രമണം നടത്തിയത്. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് ആരോപിച്ചു.
വലതുകൈക്കും, മുഖത്തും പരിക്കേറ്റ നിഖിലേഷിനെ തലശേരി ഇന്ദിരാ സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റ മനീഷിന്‍റെ നില ഗുരുതരമല്ല. അച്ഛന്റെ സഹോദരന്റെ മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾക്കു മുന്നോടിയായി വീട് പെയിന്റ് ചെയ്യുകയായിരുന്നു ഇരുവരും. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement
TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ [NEWS]
കോവിഡ് കാലത്തും അക്രമം നടത്തുന്ന സിപിഎം സംഘം മാനവകുലത്തിനു തന്നെ അപമാനമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍.ഹരിദാസ് കുറ്റപ്പെടുത്തി. അക്രമികളെയും, നേതൃത്വം നൽകിയവരെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ RSS പ്രവർത്തകരായ സഹോദരങ്ങൾക്ക് വെട്ടേറ്റു; പിന്നിൽ സിപിഎമ്മെന്ന് RSS
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement