ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്നും ആവശ്യത്തിന് വാക്സിന് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. അതേസമയം വാക്സിന് കൃത്യസമയത്ത് വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തിക്കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ ലഭ്യത കുറഞ്ഞത് ഉല്പാദനം വെട്ടിക്കുറച്ചതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
റെംഡെസിവിറിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഡ്രഗ്സ് കണ്ട്രോളറും കേന്ദ്ര സര്‍ക്കാരും മരുന്ന് ഉല്പാദകരുടെ യോഗം വിളിച്ചിരുന്നെന്നും ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം റെംഡെസിവിര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജനങ്ങളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും കോന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
Also Read- Covid 19 | കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ മെയ് അവസാനം വരെ നീണ്ടു നില്ക്കും; വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍
അതേസമയം രാജ്യത്ത് അര്‍ഹരായവര്‍ക്ക് വാക്സിന് ലഭ്യമാക്കണമെന്നും മറ്റു രാജ്യങ്ങളിലേക്ക് വാക്സിന് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിലവില്‍ രാജ്യത്ത് വാകസിനേഷന് പ്രക്രിയയുടെ മൂന്നാം ഘട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ 45 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്സിന് ലഭിക്കുക.
രാജ്യത്ത് വാക്സിന് ക്ഷാമമില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് അനനുവദിച്ചിരിക്കുന്ന വാക്സിനുകള്‍ പാഴാക്കുന്നതാണ് പ്രശ്നമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് മരുന്നിന്റെ കയറ്റുമതി നിരോധിച്ചിരുന്നു.
Also Read- COVID 19 | മധ്യപ്രദേശില്‍ കോവിഡ് മരണങ്ങള് മറച്ചുവയക്കുന്നു; സര്‍ക്കാര്‍ രേഖയില്‍ പൊരുത്തക്കേട്
കോവിഡ് വാക്സിന് സംസ്ഥാനങ്ങള്‍ ശരിയായ ഉപയോഗിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞത്. കോവിഡ് വാക്സിന് കുറയുന്നതല്ല രാജ്യത്തെ പ്രശ്നമെന്നും സംസ്ഥാനങ്ങള്‍ ഇത് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നമെന്ന് മന്ത്രാലയം പറഞ്ഞു. അതേസമയം ചെറിയ സംസ്ഥാനങ്ങളില്‍ 8-9 ദിവസത്തിനുള്ളില്‍ വാക്സിന് ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ വലിയ സംസ്ഥാനങ്ങളിലും വാക്സിന് ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച കോവിഡ് 19 വാക്സിന് ഡോസുകളുടെ എണ്ണം 13.10 കോടി ആണെന്നും പാഴാക്കല്‍ ഉള്‍പ്പെടെ മൊത്തം ഉപഭോഗം 11.43 കോടി ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. 1.67 കോടിയിലധികം ഡോസുകള്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാണ്. 2.01 കോടി ഡോസുകള്‍ സപ്ലൈ ചെയ്യാന്‍ തയ്യറായിരിക്കുകയാണ്.
ഒരു വശത്ത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കോവിഡ് വാക്സിന് പൂര്‍ണമായി ഉപയോഗിക്കുന്നുണ്ടെന്ന് രാജേഷ് ഭൂഷണ് പറഞ്ഞു. 'ഇതുവരെ ഞങ്ങള്‍ 13,10,90,000 ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഒരു വശത്ത് വാക്സിന് പാഴാക്കാതെ ഉപയോഗിക്കുന്ന കേരളം പോലുള്ള സംസ്ഥാനം നമ്മുക്ക് മുന്നിലുണ്ട്. മറുവശത്ത് നിരവധി സംസ്ഥാനങ്ങള്‍ വാക്സിന് 8-9ശതമാനം വരെ പാഴാക്കുന്നു'രാജേഷ് ഭൂഷണ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.