ലോകം കൊവിഡ്-19 എന്ന മഹാമാരിയെ (Covid Pandemic) നേരിടാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ട് വർഷം പിന്നിട്ടിരിക്കുന്നു. പല ലോകരാജ്യങ്ങളും ഇപ്പോഴും കൊറോണ വൈറസുമായുള്ള (Corona Virus) പോരാട്ടം തുടരുകയാണ്. എങ്കിലും കാര്യങ്ങള്‍ ക്രമേണ നിയന്ത്രണത്തിലാകുന്നുവെന്നത് ആശ്വാസകരമാണ്. ലോകം ഇപ്പോഴും ഭീതിയോടെ ഈ വൈറസിനെ വീക്ഷിച്ചുകൊണ്ടിരിക്കവെ, ചില രാജ്യങ്ങള്‍ക്ക് ഈ പകര്‍ച്ചവ്യാധിയിൽ നിന്ന് രക്ഷ നേടാൻ കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവിൽ ചില രാജ്യങ്ങളില്‍ ഒറ്റ കോവിഡ് -19 കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. കോവിഡ്-19ല്‍ നിന്ന് മുക്തി നേടിയ ആ രാജ്യങ്ങള്‍ ഏതൊക്കെയെന്ന് അറിയാം:
നൗറു (Nauru): ഓസ്ട്രേലിയയുടെ വടക്കുകിഴക്കായാണ് ഈ കൊച്ചു രാജ്യം സ്ഥിതി ചെയ്യുന്നത്. രാജ്യത്ത് ഓരോ 100 പേരിലും 68 പേര്‍ വാക്‌സിൻ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെളുത്ത മണല്‍ നിറഞ്ഞ കടൽത്തീരങ്ങൾക്ക് പ്രശസ്തമായ ഈ രാജ്യം രണ്ടാം ലോകമഹായുദ്ധസമയത്ത് ഒരു ജാപ്പനീസ് ഔട്ട്പോസ്റ്റായിരുന്നു.
ടുവാലു (Tuvalu): വൈറസിനെ അകറ്റാന്‍ ടുവാലു രാജ്യ അതിര്‍ത്തി അടച്ചിരുന്നു. നിലവില്‍ ഈ പ്രദേശം കോവിഡ് -19 വിമുക്തമാണ്. രാജ്യത്ത്, 50 ശതമാനം ആളുകൾ പൂര്‍ണ്ണമായും വാക്‌സിൻ എടുത്തിട്ടുണ്ട്.
ടോക്ലൗ (Tokelau): ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ടോക്ലൗവില്‍ 1500 നിവാസികള്‍ മാത്രമേ ഉള്ളൂ. ഇപ്പോള്‍ ഇവിടം കൊറോണ വൈറസ് കേസുകളൊന്നും ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ്. ടോക്ലൗവില്‍ വിമാനത്താവളമില്ല, കപ്പലില്‍ മാത്രമേ എത്തിച്ചേരാനാകൂ. അതിനാല്‍ ഇവിടേക്ക് എത്തിച്ചേരൽ വളരെ ബുദ്ധിമുട്ടാണ്.
പിറ്റ്‌കെയ്ന്‍ ദ്വീപുകള്‍ (Pitcairn Islands): പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ഈ ദ്വീപ് രാഷ്ട്രം ഇപ്പോള്‍ കൊറോണ വൈറസില്‍ നിന്നും മുക്തമാണ്. 100ല്‍ 74 പേരും വാക്‌സിനേഷന്‍ പൂർത്തിയാക്കിയിട്ടുണ്ട്. തിരക്കേറിയ ലോകത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്ന പ്രദേശമായതുകൊണ്ട് ഈ ദ്വീപിന് വൈറസില്‍ നിന്ന് രക്ഷനേടാന്‍ കഴിഞ്ഞു.
നിയു (Niu): കൊറോണ വൈറസില്‍ നിന്ന് അകന്നുനില്‍ക്കാന്‍ കഴിഞ്ഞ പസഫിക്കിലെ മറ്റൊരു ദ്വീപാണ് നിയു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 100ല്‍ 79 പേര്‍ക്കാണ് നിയുവില്‍ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്.
സെന്റ് ഹെലീന (Saint Helena): ലോകത്തിലെ തന്നെ ഏറ്റവും വിദൂരമായ സ്ഥലങ്ങളില്‍ ഒന്നായ സെന്റ് ഹെലീനയില്‍ ഏകദേശം 4500 ആളുകള്‍ വസിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെന്റ് ഹെലീനയില്‍ 100ല്‍ 58 പേര്‍ക്ക് കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്.
തുര്‍ക്ക്മെനിസ്ഥാന്‍ (Turkmenistan): ഏഷ്യയില്‍ സ്ഥിതി ചെയ്യുന്ന ഈ രാജ്യം അതിശയകരമായ രീതിയില്‍ കൊറോണ വൈറസിനെതിരെ വിജയിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് -19 കേസുകളൊന്നും ഇല്ല.
മൈക്രോനേഷ്യ (Micronesia): ലോകാരോഗ്യ സംഘടന ഏറ്റവും അവസനമായി, കോവിഡ്-19 വിമുക്തമായി പ്രഖ്യാപിച്ച രാജ്യങ്ങളില്‍ ഒന്നാണ് മൈക്രോനേഷ്യ.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.