ക്വാറന്‍റീനിൽ കോവിഡ് ഐ.സി.യു ഉദ്ഘാടനം ചെയ്ത് ടി.എൻ. പ്രതാപൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ക്വാറന്‍റീനിൽ കഴിയുന്ന ആലത്തൂർ എം.പി രമ്യ ഹരിദാസ്, വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരെ എന്നിവർ മുഖ്യാതിഥികളായി.
തൃശൂർ: ഹോം ക്വാറന്‍റീനിൽ കഴിയുന്ന ടി.എൻ. പ്രതാപൻ എം.പി തൃശൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഐ.സി.യു ഉദ്ഘാടനം ചെയ്തു. വിഡിയോ കോൺഫറൻസ് വഴിയാണ് എം.പി ഐ.സി.യു ഉദ്ഘാടനം ചെയ്തത്.
advertisement
[NEWS]
ജില്ല കലക്ടർ ഷാനവാസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ക്വാറന്‍റീനിൽ കഴിയുന്ന ആലത്തൂർ എം.പി രമ്യ ഹരിദാസ്, വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരെ എന്നിവർ മുഖ്യാതിഥികളായി.
ടി.എൻ പ്രതാപൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടു കോടി അഞ്ച് ലക്ഷം രൂപയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഐ.സി.യു നിർമ്മിച്ചത്. 10 ഐ.സി.യു കോട്ട് കൂടി നൽകുമെന്നും എം.പി പറഞ്ഞു.
വാളയാറിൽ എത്തിയതിനെ തുടർന്നാണ് രമ്യ ഹരിദാസ്, വി.കെ. ശ്രീകണ്ഠൻ, ടി.എൻ. പ്രതാപൻ എന്നീ എം.പിമാരോടും എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര തുടങ്ങിയവരോടും ക്വാറന്‍റീനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്.
advertisement
Location :
First Published :
May 16, 2020 8:03 PM IST


