കോവിഡ് ബാധിക്കുമെന്ന ഭീതിയില്‍ അമ്മയും മകളും വീടിനുള്ളില്‍ കഴിഞ്ഞത് രണ്ടു വര്‍ഷം; ഒടുവില്‍ ആശുപത്രിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്ഥലത്തെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ഇരുവരും മുറിക്കുള്ളില്‍ കയറ്റാന്‍ വിസമ്മതിച്ചിരുന്നു.
അമരാവതി: കോവിഡ് ബാധിക്കുമെന്ന ഭീതിയില്‍ അമ്മയും മകളും വീടിനു പുറത്തിറങ്ങാതെ ജീവിച്ചത് രണ്ടു വര്‍ഷത്തോളം. ആന്ധ്രപ്രദേശിലെ കുയ്യേരു എന്ന പ്രദേശത്താണ് സംഭവം. 2020 മുതല്‍ വീടിന് പുറത്തിറങ്ങാതെയാണ് ഇരുവരും ജീവിച്ചത്. മണി, മകള്‍ ദുര്‍ഗ ഭവാനി എന്നിവരാണ് രണ്ടു വര്‍ഷത്തോളം കോവിഡ് ഭീതിയില്‍ വീടിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടിയത്.
ഇരുവരുടെയും ആരോഗ്യനില വഷളായതോടെയാണ് ഗൃഹനാഥന്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചത്. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ഇരുവരും മുറിക്കുള്ളില്‍ കയറ്റാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്.
2020 ല്‍ കോവിഡ് വ്യാപനം തുടങ്ങിയ കാലം മുതല്‍ അമ്മയും മകളും പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. മണിയുടെ ഭര്‍ത്താവാണ് ഇരുവര്‍ക്കുമുള്ള ഭക്ഷണം നല്‍കിവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച്ച ഭര്‍ത്താവിനെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതോടെയാണ് വിവരം അധികൃതരെ അറിയിച്ചത്.
Location :
First Published :
December 21, 2022 6:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ബാധിക്കുമെന്ന ഭീതിയില്‍ അമ്മയും മകളും വീടിനുള്ളില്‍ കഴിഞ്ഞത് രണ്ടു വര്‍ഷം; ഒടുവില്‍ ആശുപത്രിയില്‍


