Covid Vaccine | കോവിഡ് വാക്‌സിന്‍ വിപണിയിലേക്ക്; വാക്‌സിന്‍ വില ഏകീകരിച്ചേക്കും; ഒരു ഡോസിന് 275 രൂപ
- Published by:Karthika M
- news18-malayalam
Last Updated:
അടുത്തമാസത്തോടെ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ പൊചു വിപണിയില്‍ ലഭ്യമാകുന്നതിനു മുന്‍പ് വാക്‌സിനുകളുടെ വില ഏകീകരിച്ചേക്കും. അടുത്തമാസത്തോടെ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
കോവാക്‌സിന്‍, കോവീഷീല്‍ഡ് എന്നീ വാക്‌സിനുകളുടെ ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
300 രൂപയ്ക്കു താഴെ മരുന്ന് ലഭ്യമാക്കാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകില്ല.
ചുരുങ്ങിയ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ നാഷണല്‍ ഫാര്‍മസിക്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 19ഓടെ ഇരുവാക്‌സിനുകളും പൊതുവിപണിയില്‍ ലഭ്യമാക്കണമെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിയോഗിച്ച സമതി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു.
205 രൂപയ്ക്കാണ് നിലവില്‍ സര്‍ക്കാര്‍ ഇരുവാക്‌സിനുകളും വാങ്ങുന്നത്. 33 ശതമാനം ലാഭം കൂടി ചേര്‍ത്ത് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തിലും ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.
advertisement
ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്‌സിന്റെ ഒരു ഡോസിന് നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ 1,200 രൂപയും കോവീഷീല്‍ഡിന് 780 രൂപയുമാണ് ഈടാക്കുന്നത്.
കോവിഡ് 19 ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലോകമെങ്ങും കോവിഡ് 19 (Covid 19) ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. അതിവേഗ വ്യാപന ശേഷിയുള്ള പുതിയ വകഭേദമായ ഒമിക്രോൺ (Omicron) വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. കോവിഡ് 19ന്റെ മൂന്നാം തരംഗത്തെ (Covid Third Wave) ഇന്ത്യ അഭിമുഖീകരിക്കുകയാണ്.
advertisement
രാജ്യത്ത് കോവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുന്നു. ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ തന്നെ അധിക ആളുകളും ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ കാലാവസ്ഥ കൊണ്ടുണ്ടാകുന്ന അസുഖങ്ങളും വൈറൽ പനിയും ഫ്ലൂവുമൊക്കെ ബാധിച്ചവർക്കും കോവിഡിന്റെ ലക്ഷണങ്ങൾ തന്നെയാണ് പ്രകടമാവുക.
ഇതാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്. കോവിഡ് ബാധ സംശയിക്കുന്നവർക്ക് ആശുപത്രിയിൽ പോകാതെ വീട്ടിലിരുന്ന് തന്നെ കോവിഡ് പരിശോധന നടത്താവുന്ന റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ (Rapid Testing Kit) ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
advertisement
ടെസ്റ്റിംഗ് കിറ്റുകൾ നിങ്ങൾക്ക് അടുത്തുള്ള ഫാർമസിയിൽ നിന്ന് ലഭിക്കും. ഇത് ഉപയോഗിച്ച് വീട്ടിൽ വെച്ച് തന്നെ കോവിഡ് 19 പരിശോധന നടത്താം. രോഗലക്ഷണമുള്ള ആളുകൾക്ക് ആശുപത്രികളിൽ എത്താതെ തന്നെ കോവിഡ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ കഴിയുന്നത് വൈറസ് പടരുന്നത് തടയാനുള്ള ഒരു മികച്ച മാർഗം കൂടിയാണ്. ഇതിലൂടെ അനാവശ്യമായ ഭയവും ആശുപത്രി സന്ദർശനവും ഒഴിവാക്കാം. വൈറസ് വ്യാപനം തടയാൻ ഹോം ടെസ്റ്റിംഗ് കിറ്റുകൾ വളരെയധികം ഫലപ്രദമാണ്.
കോവിഡ് പരിശോധന വർധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണെങ്കിലും ഹോം ടെസ്റ്റിംഗ് കിറ്റുകൾ മറ്റൊരു തരത്തിൽ ആരോഗ്യ പ്രവർത്തകരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. വീട്ടിൽ പരിശോധന നടത്തി കോവിഡ് പോസിറ്റീവ് പലയാളുകൾക്കും ഇക്കാര്യം അധികാരികളെ അറിയിക്കുന്നില്ല എന്നത് ആരോഗ്യ പ്രവർത്തകർ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്.
advertisement
ഇതുമൂലം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അഡീഷണൽ കമ്മീഷണർ സുരേഷ് കക്കാനി പറയുന്നു. പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചവർ ഐസൊലേഷൻ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അവർ രോഗം പടർത്താൻ കാരണമാകും. ഇത് പകർച്ചവ്യാധിയെ അപകടകരമായ തലത്തിലേക്കായിരിക്കും എത്തിക്കുകയെന്ന് സുരേഷ് കക്കാനി വ്യക്തമാക്കുന്നു.
വീട്ടിലിരുന്ന കോവിഡ് പരിശോധന നടത്തുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളുണ്ട്. പരിശോധന കഴിഞ്ഞ് ഫലം പോസിറ്റീവ് ആണെങ്കിൽ ഉടനെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും നിർദേശങ്ങൾ പാലിക്കുകയും വേണം.
Location :
First Published :
January 27, 2022 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid Vaccine | കോവിഡ് വാക്‌സിന്‍ വിപണിയിലേക്ക്; വാക്‌സിന്‍ വില ഏകീകരിച്ചേക്കും; ഒരു ഡോസിന് 275 രൂപ


