പാലക്കാട്: എരുത്തേമ്പതിയിൽ 17കാരനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതിമാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ചെരുപ്പ് കൊണ്ടും വടികൊണ്ടു മായിരുന്നു മർദനം. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു.
പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദിച്ചത്. പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. പരുക്കേറ്റ കുട്ടി ചിറ്റൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും ചികിൽസ തേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.