പതിനേഴുകാരിയായ വിദ്യാർത്ഥിനി 5 മാസം ഗർഭിണി; പ്ലസ്ടു വിദ്യാർത്ഥി പൊലീസ് അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പ്ലസ്ടുവിദ്യാർത്ഥിയെ ആറന്മുള പൊലീസ് കസ്റ്റഡിയിൽ എടുത്തത്
പത്തനംതിട്ട: പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിൽ. ശനിയാഴ്ച്ചയാണ് വയറുവേദയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പ്ലസ്ടുവിദ്യാർത്ഥിയെ ആറന്മുള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആശുപത്രിയിൽ നൽകിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പതിനേഴുകാരന്റെ പേര് വെളിപ്പെടുത്തയത്.
Also Read- യുവാവ് ജീവനൊടുക്കിയത് മുടികൊഴിച്ചിലിൽ മനംനൊന്ത്; ചികിത്സിച്ച ഡോക്ടറുടെ പേരെഴുതി ആത്മഹത്യാകുറിപ്പ്
2018 ഏപ്രിൽ മാസം മുതൽ ഇരുവരും സുഹൃത്തുക്കളായിരുന്നു. സൗഹൃദം തുടരുന്നതിനിടെ 2019 ൽ വേനലവധി കാലത്താണ് പെൺകുട്ടിയെ ആദ്യമായി പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷം രണ്ട് തവണ ആൺകുട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി.
advertisement
സംഭവത്തിൽ ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Location :
First Published :
November 07, 2022 8:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനേഴുകാരിയായ വിദ്യാർത്ഥിനി 5 മാസം ഗർഭിണി; പ്ലസ്ടു വിദ്യാർത്ഥി പൊലീസ് അറസ്റ്റിൽ


