ന്യൂഡല്‍ഹി: സുഹൃത്തിന്റെ 17കാരിയായ മകളെ ജോലി വാഗ്ദാനം ചെയ്ത് മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചതായി (Rape case) പരാതി. ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ബ്യൂട്ടീഷന്‍ കോഴ്സ് ചെയ്യുന്ന 17കാരി കാരിയായ 60കാരനായ അച്ഛന്റെ സുഹൃത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടല്‍ മുറിയില്‍ കൊണ്ട് പോയി പീഡിപ്പിക്കുയും തുടര്‍ന്ന് ഇയാള്‍ കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി വിടുകയും ചെയ്തു. സംഭവത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വനിതാദിനത്തിലാണ് പീഡന വിവരം കുട്ടി തുറന്ന് പറയുന്നത്. മുന്‍ ഐബി ഉദ്യോഗസ്ഥൻ കൂടിയായ പ്രതിക്കെതിരെ
ബലാത്സംഗം, പോക്സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും കണ്ടു പിടിക്കുന്നതിനായി പുതിയ അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായും പോലീസ് പറഞ്ഞു.
Infant killed ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മുത്തശിയുടെ കാമുകൻ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തശിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് (27) എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കലൂരിലെ ഹോട്ടൽ മുറിയിൽവെച്ചാണ് സംഭവം. കുട്ടിയുടെ അച്ഛന്‍റെ അമ്മയും സുഹൃത്തുമാണ് ഹോട്ടലിൽ മുറിയെടുത്തത്. കുട്ടി ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്.
വിദേശത്ത് ജോലിയുള്ള കുഞ്ഞിന്‍റെ അമ്മ, മുത്തശിയെ നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുത്തശിയും കാമുകനും ഹോട്ടലിൽ മുറിയെടുത്തത്. ഛർദ്ദിച്ചെന്ന് പറഞ്ഞ് രാത്രിയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഇതോടെ കുട്ടിയുടെ മുത്തശിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മുറിയെടുക്കുന്ന സമയത്ത് ഇരുവരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Also read:
Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍
ഹോട്ടൽ മുറിയെടുത്തപ്പോൾ അഞ്ചു വയസുള്ള ഒരു കുട്ടി കൂടി ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ കുട്ടി ഇപ്പോൾ പൊലീസിന്‍റെ സംരക്ഷണയിലാണ്. കുട്ടിയെ ഉടൻ ശിശുക്ഷേമസമിതിക്ക് കൈമാറും. ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയ വിവരം കുഞ്ഞിന്‍റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. വിദേശത്തുള്ള അവർ ഉടൻ നാട്ടിലെത്തുമെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.