advertisement

Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍

Last Updated:

ആയിരത്തോളം സ്ത്രീകളില്‍നിന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഇരുവരും ചേര്‍ന്ന് നടത്തിയിരിക്കുന്നത്.

പാലക്കാട്: സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് പരസ്യം നല്‍കി തട്ടിപ്പ് (Fraud) നടത്തിയ യുവതിയും സുഹൃത്തും പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രവീണ (വീണ-29), വടക്കാഞ്ചേരി സ്വദേശി ജയരാജ് എന്നിവരെയാണ് തിങ്കളാഴ്ച പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് (arrest) ചെയ്തത്. ആയിരത്തോളം സ്ത്രീകളില്‍നിന്ന് മൂന്ന് ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഇരുവരും ചേര്‍ന്ന് നടത്തിയിരിക്കുന്നത്.
പാലക്കാട് മഞ്ഞക്കുളത്താണ് പ്രവീണയുടെ ഫാബന്‍ ബട്ടണ്‍ ഹൗസ് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വനിതകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാം എന്ന പരസ്യം നല്‍കിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. 500 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി ഫാന്‍സി ബട്ടണുകള്‍ നിര്‍മിക്കുന്ന ജോലിയില്‍ ഏര്‍പ്പെടാമെന്നും ബട്ടണുകള്‍ നിര്‍മിക്കുന്നതിനുള്ള വസ്തുക്കള്‍ക്ക് ഒരു പാക്കറ്റിന് 400 രൂപയും നല്‍കണമെന്നും ഒരു പാക്കറ്റ് ബട്ടണ്‍ നിര്‍മിച്ചുനല്‍കിയാല്‍ 1500 രൂപ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം.
തട്ടിപ്പിനിരയായ ഓരോ സ്ത്രീയും പത്തിലധികം പാക്കറ്റ് ബട്ടണ്‍ സാമഗ്രികളാണ് വാങ്ങിയത്. ആയിരത്തോളം സ്ത്രീകളില്‍ നിന്നായി തട്ടിപ്പ് നടത്തിയതായും പാലക്കാട് സൗത്ത് പോലീസ് പറഞ്ഞു. തട്ടിപ്പ് നടത്തിയ പണവുമായി കടന്നുകളഞ്ഞ പ്രവീണയെയും ജയരാജിനെയും തിങ്കളാഴ്ച എറണാകുളത്തുനിന്നുമാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
advertisement
Arrest |ബസില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തി; കുപ്രസിദ്ധ ഗുണ്ടാനേതാവ് പിടിയില്‍
കോട്ടയം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യന്‍ എന്ന ശരത് രാജ് അറസ്റ്റില്‍ (Arrest). മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിനുള്ളില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനെതുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലീസില്‍ (Police) വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിര്‍ സംഘത്തിന്റെ നേതാവാണ് സൂര്യന്‍.
advertisement
സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോന്‍ പത്തൊമ്പതുകാരനായ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കുറച്ച് നാളുകളായി തൃശ്ശൂര്‍ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്റെ പ്രവര്‍ത്തനങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വീണ്ടും കോട്ടയത്ത് എത്തിയത്. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യും. സൂര്യനൊപ്പം സംഘാംഗം അനക്‌സ് ഷിബുവും പൊലീസ് പിടിയിലായിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest |സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement