കോട്ടയം: 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച (Rape case) കേസില്‍ 24 കാരനെ പാലാ പൊലീസ് അറസ്റ്റ് ചെയതു.കിടങ്ങൂര്‍ കുമ്മണ്ണൂര്‍ മുല്ലശ്ശേരി വീട്ടില്‍ ബാബുവിന്റെ മകന് 24 വയസ്സുള്ള അലക്സ് ബാബുവിനെയാണ് പാലാ പോലീസ് (Police) ഇന്ന് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് കൂട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പൊലീസ് കേസ്. പെണ്‍കുട്ടിയെ കാണാനില്ല എന്ന നിലയില്‍ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് പാലാ പൊലീസ് അന്വേഷണത്തിലാണ് അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പൊലീസ് നല്കുന്ന വിവരം. പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
വിവാഹവാഗ്ദാനം നല്‍കിയാണ് 17കാരിയെ വീട്ടില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്ത രക്ഷിതാക്കളുടെ പരാതി പരിഗണിച്ച് കുട്ടികളെ അതിക്രമിക്കല്‍ നിരോധന നിയമ പ്രകാരം പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നിര്‍ദ്ദേശപ്രകാരം പാലാ പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ കെ.പി.ടോംസണ്, എസ്. ഐ. അഭിലാഷ്.എം.ഡി, എ. എസ്. ഐ. ബിജു.കെ.തോമസ്, സീനിയര്‍ സി.പി.ഒ ഷെറിന് സ്റ്റീഫന്‍, സി.പി.ഒ രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനു പിന്നാലെ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ് പൊലീസ്. പെണ്‍കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ കൗണ്‍സിലിംഗ് അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി പാലാ പൊലീസ് വ്യക്തമാക്കി. ലൈംഗിക പീഡന വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്ന കാഴ്ചയാണ് പാലായില്‍ നിന്നും പുറത്തുവരുന്നത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.