പണം വെച്ച് ചീട്ടുകളിച്ച ഒരാൾ മരിച്ചു; അന്വേഷണത്തിൽ 19പേർ അറസ്റ്റിൽ; തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി പിടിച്ചെടുത്തത് ലക്ഷങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരുമാസം മുൻപ് തൊടുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണമാണ് സംഘത്തിലേക്ക് എത്തിയത്
ഇടുക്കി: തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി പണം വെച്ച് ചൂതാട്ടം നടത്തിവന്ന സംഘത്തിലെ 19 പേർ പിടിയിൽ. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരാണ് അറസ്റ്റിലായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരുമാസം മുൻപ് തൊടുപുഴയില്‍ ഇതരസംസ്ഥാന തോഴിലാളി ആത്മഹത്യ ചെയ്തിരുന്നു. ചീട്ടുകളിയായിരുന്നു ആത്മഹത്യക്ക് കാരണം. ഇതെകുറിച്ചുള്ള അന്വേഷണത്തിനിടെയാണ് തൊടുപുഴ ക്ഷേത്രത്തിന് സമീപമുള്ള ഇതരസംസ്ഥാന തോഴിലാളികളുടെ അപ്പാർട്ടുമെന്‍റിലെ ചീട്ടുകളിയെകുറിച്ച് വിവരം ലഭിക്കുന്നത്.
ഇന്നലെ പുലർച്ചെ പൊലീസ് ഇവിടെ പരിശോധന നടത്തി. ബംഗാള്‍, ആസാം സ്വദേശികളായ ഏഴുപേരെയാണ് ഇവിടെ നിന്ന് പിടകൂടിയത്. ഇവരില്‍ നിന്നും 60,000 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. തൊടുപുയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫ്ലാറ്റിലും മൂവാറ്റുപുഴയില്‍ ശ്രീമൂലം ക്ലബിലുമായിരുന്നു പരിശോധന. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം ഊർജിതമാക്കി.
advertisement
ദിവസവും ജോലിചെയ്യുന്ന പണം വെച്ച് ശനിയാഴ്ച്ച രാത്രിയില്‍ ചീട്ടികളി നടത്തുമെന്ന് ഇവര്‍ പൊലീസിന് മോഴി നല്‍കി. ചൂതാട്ടം നിയന്ത്രിക്കുന്നത് പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സംഘമെന്നാണ് തോടുപുഴ പൊലീസ് നൽകുന്ന വിവരം.
Also Read- കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസ്; ആൾക്കൂട്ട മർദ്ദനത്തിന് പ്രാഥമിക തെളിവുകളില്ലെന്ന് പോലീസ്
എറണാകുളം റൂറല്‍ എസ്പിക്ക് ലഭിച്ചവിവരത്തെ തുടര്‍ന്നാണ് മൂവാറ്റുപുഴ ശ്രീമുലം ക്ലബില്‍ പരിശോധന നത്തുന്നത്. പുലര്‍ച്ചെയായിരുന്നു അവിടെയും പരിശോധന. 12 പേരെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും 3,96,000 രൂപ പിടികൂടി. ഇരു സംഘങ്ങൾക്കുമെതിരെ കേരളാ ഗെയിമിങ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
Location :
Thodupuzha,Idukki,Kerala
First Published :
February 13, 2023 7:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പണം വെച്ച് ചീട്ടുകളിച്ച ഒരാൾ മരിച്ചു; അന്വേഷണത്തിൽ 19പേർ അറസ്റ്റിൽ; തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി പിടിച്ചെടുത്തത് ലക്ഷങ്ങൾ