ബെംഗളുരുവിൽ വീടുകളിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് അവ ധരിച്ച് ചിത്രങ്ങൾ എടുത്ത മലയാളി യുവാവ് അറസ്റ്റിൽ

Last Updated:

താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ വലിയ ശേഖരം പോലീസ് കണ്ടെടുത്തു

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
ബെംഗളൂരു: താമസ്ഥലങ്ങളിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും അവ ധരിച്ച് ഫോട്ടോയെടുക്കുകയും ചെയ്ത 23 കാരനായ മലയാളി യുവാവ് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി ഡിവിഷനിൽ അറസ്റ്റിലായി. അമൽ എൻ അജി (23) ആണ് ഹെബ്ബഗോഡി പോലീസിന്റെ പിടിയിലായത്. ഹെബ്ബഗോഡി മേഖലയിലെ കെട്ടിടങ്ങളുടെ ടെറസുകളിലും വീടിന്റെ മുറ്റങ്ങളിലും ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ഒരാൾ സ്ഥിരമായി മോഷ്ടിക്കുന്നു എന്ന വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പട്രോളിംഗ് സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ, ഇയാൾ മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്ന നിരവധി ചിത്രങ്ങൾ ഫോണിൽ നിന്ന് പോലീസിന് ലഭിച്ചു. തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ വലിയ ശേഖരവും പോലീസ് കണ്ടെടുത്തു.
ഭാരതീയ ന്യായ സംഹിത (BNS), 2023 ലെ സെക്ഷൻ 303(2), 329(4), 79 എന്നിവ പ്രകാരം ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
advertisement
Summary: A 23-year-old youth from Kerala has been arrested in Bengaluru's Electronic City division for allegedly stealing women's innerwear from residences, wearing them, and taking photographs. The accused has been identified as Amal N. Aji (23). The incident came to light following reports that a person was systematically targeting women's innerwear kept for drying on terraces and in courtyards in the Hebbagodi area. Acting on this information, the police conducted an investigation and apprehended the suspect.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബെംഗളുരുവിൽ വീടുകളിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് അവ ധരിച്ച് ചിത്രങ്ങൾ എടുത്ത മലയാളി യുവാവ് അറസ്റ്റിൽ
Next Article
advertisement
ബെംഗളുരുവിൽ വീടുകളിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് അവ ധരിച്ച് ചിത്രങ്ങൾ എടുത്ത മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളുരുവിൽ വീടുകളിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് അവ ധരിച്ച് ചിത്രങ്ങൾ എടുത്ത മലയാളി യുവാവ് അറസ്റ്റിൽ
  • ബെംഗളൂരുവിൽ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് ധരിച്ച് ഫോട്ടോയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ

  • താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച അടിവസ്ത്രങ്ങളുടെ വലിയ ശേഖരം പോലീസ് കണ്ടെടുത്തു

  • ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ ഭാരതീയ ന്യായസംഹിത പ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി

View All
advertisement