മലപ്പുറത്ത് ഉറങ്ങിക്കിടന്ന അനുജനെ വിളിച്ചുണർത്തി ജ്യേഷ്ഠൻ വെട്ടിക്കൊന്നു
- Published by:Sneha Reghu
- news18-malayalam
Last Updated:
കൊലപാതക സമയത്ത് വീട്ടിൽ ഉമ്മയും സഹോദരിയും ഉണ്ടായിരുന്നു
മലപ്പുറം: ഉറങ്ങിക്കിടന്ന അനുജനെ കുത്തിക്കൊന്ന് ജ്യേഷ്ഠൻ. മഞ്ചേരി പൂക്കോട്ടൂരിലാണ് സംഭവം. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.
സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന. ഇരുവരും ഒന്നിച്ചു താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം. മുറിയിലെത്തിയ ജുനൈദ് ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കഴുത്തിൽ വെട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ അമീർ മരണപ്പെട്ടു.
കൊലപാതക സമയത്ത് വീട്ടിൽ ഉമ്മയും സഹോദരിയും ഉണ്ടായിരുന്നു. കൊലപാതകം നടത്തിയ ശേഷം ജുനൈദ് ഇരുചക്രവാഹനത്തിൽ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Location :
Malappuram,Kerala
First Published :
November 25, 2025 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് ഉറങ്ങിക്കിടന്ന അനുജനെ വിളിച്ചുണർത്തി ജ്യേഷ്ഠൻ വെട്ടിക്കൊന്നു


