അവിഹിതം സംശയിച്ച് 26കാരിയായ കാമുകിയെ 24കാരൻ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് മൂന്ന് ആഴ്ചക്ക് ശേഷം

Last Updated:

കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കൾ മൂന്ന് ആഴ്ചക്ക് ശേഷം ഫ്ലാറ്റിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്

നവി മുംബൈയിലെ കലാംബോളി സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കാമുകനായ യുവാവ് അറസ്റ്റിൽ. 26 വയസുകാരിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 24 വയസുകാരനായ ബംഗ്ലാദേശി യുവാവാണ് പൊലീസ് പിടിയിലായത്.
അനധികൃത കുടിയേറ്റക്കാരനായ 24 കാരൻ യുവതിയുമായി ഒരു ഫ്ലാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് യുവതിയെ കൊല്ലാൻ പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്നാഴ്ചയ്ക്ക് ശേഷം അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഡിസംബർ 7 നാണ് കലാംബോളിയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാഴ്ച മുമ്പ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും ശേഷം പ്രതി മുറി പൂട്ടിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
advertisement
മരിച്ച യുവതി മുംബൈയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ലോക്ക്ഡൗൺ സമയത്ത് കൂടെ താമസിച്ചിരുന്ന മൂന്ന് പേർക്കും ജോലി നഷ്‌ടപ്പെട്ടു. അതുകൊണ്ട് എല്ലാവരും തിരിച്ച് ബംഗ്ലാദേശിലേക്ക് മടങ്ങിയെങ്കിലും യുവതി ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു. കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കൾ മുംബൈയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അവിഹിതം സംശയിച്ച് 26കാരിയായ കാമുകിയെ 24കാരൻ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് മൂന്ന് ആഴ്ചക്ക് ശേഷം
Next Article
advertisement
തിരുവനന്തപുരത്തെ യുവതിയുടെയും അമ്മയുടെയും മരണം; ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ
തിരുവനന്തപുരത്തെ യുവതിയുടെയും അമ്മയുടെയും മരണം; ഭര്‍ത്താവ് മുംബൈയിൽ പിടിയിൽ
  • കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ കേസിൽ ഗ്രീമയുടെ ഭര്‍ത്താവ് മുംബൈയിൽ പിടിയിലായി

  • വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് ഉണ്ണികൃഷ്ണനെ മുംബൈ വിമാനത്താവളത്തിൽ പോലീസ് പിടികൂടിയത്

  • ആത്മഹത്യാ പ്രേരണയും ഗാര്‍ഹിക പീഡനവും ഉൾപ്പെടെ ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

View All
advertisement