സിഐഡി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വനിത ഡിവൈഎസ്പി വി.ലക്ഷ്മിയെ(33) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു അന്ന പൂര്‍ണ്ണേശ്വരി നഗറിലെ സുഹൃത്തിന്റെ താമസസ്ഥലത്ത് സീലിങ് ഫാനില്‍ കെട്ടിതൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
ദക്ഷിണ ബെംഗളൂരുവിലെ കൊണനകുണ്ടെ നിവാസിയായ ലക്ഷ്മി ബുധനാഴ്ച ദിവസം വിനായക ലേയൗട്ടിലുള്ള സുഹൃത്ത് മനുവിന്റെ വസതിയിൽ അത്താഴത്തിന് പോയിരുന്നു. രാത്രി 7 മണിയോടെ സ്ഥലത്തെത്തിയ അവർ 10 മണിയോടെ ഒരു മുറിയിൽ കയറി സ്വയം ലോക്ക് ചെയ്തു.
Also Read
ലംബോർഗിനി മുതൽ ലാൻഡ് റോവർ വരെ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ആഡംബര കാർ ശേഖരങ്ങൾകുറച്ചു കഴിഞ്ഞിട്ടും ലക്ഷ്മി പുറത്തിറങ്ങാത്തതിനാൽ മനു വാതിൽ തള്ളി തുറന്നപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മനു പൊലീസിന് മൊഴി നൽകി. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും കരാറുകാരനുമായ മനു, അവളുടെ കുടുംബാംഗങ്ങൾ എന്നിവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. എട്ട് വർഷം മുമ്പ് വിവാഹിതയായ ഉദ്യോഗസ്ഥക്ക് കുട്ടികളില്ല. ഈ വിഷമമാകാം മരണത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.