മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും മകളും കാമുകിയുമായി അഭിനയിച്ചു; മോഹൻലാലിന്റെ ഹിറ്റ് നായിക
- Published by:meera_57
- news18-malayalam
Last Updated:
ഒരു നടന്റെ തന്നെ മകൾ മുതൽ കാമുകിയും അമ്മയുമായി വരെ അഭിനയിക്കാൻ അവസരം ലഭിച്ച നടിമാരിൽ ഒരാളാണ് താരം
സിനിമാ ലോകത്തെ വളർച്ച പലർക്കും ആരംഭിക്കുക അവരുടെ ബാല്യകാലത്ത് നിന്നുമായിരിക്കും. ബാലതാരങ്ങളായി വന്ന പലരും പിനീട് നായകന്മാരും നായികമാരുടെ മാറി. ഇക്കാര്യത്തിൽ സ്ത്രീകളാകും മുൻപന്തിയിൽ. ഒരു നടന്റെ തന്നെ മകൾ മുതൽ കാമുകിയും അമ്മയുമായി വരെ അഭിനയിക്കാൻ അവസരം ലഭിച്ച നടിമാർ ഉണ്ടാകും. അങ്ങനെയൊരാളുടെ വിശേഷമാണ് ഇവിടെ കാണാൻ പോകുന്നത്. മമ്മൂട്ടിയുടെ മകളും കാമുകിയും അമ്മയുമായി വേഷമിട്ട താരം, സുരേഷ് ഗോപിക്ക് മകളും കാമുകിയുമായി മാറി. എന്നാൽ, മലയാളത്തിൽ ഈ നടിയുടെ ഹിറ്റ് സിനിമകളിൽ കൂടുതലും നടൻ മോഹൻലാലിന്റെ ഒപ്പമാണ്
advertisement
ആറാം വയസിൽ സിനിമയിൽ വന്ന നടി രജനീകാന്ത്, കമൽ ഹാസൻ, വിജയകാന്ത് എന്നിവർ നായകന്മാരായ ചിത്രങ്ങളിൽ പ്രധാനവേഷങ്ങൾ ചെയ്തിട്ടുണ്ട്. 1984ൽ പി.ജി. വിശ്വംഭരന്റെ 'ഒരു കൊച്ചുകഥ ആരും പറയാത്ത കഥ' എന്ന സിനിമയിലൂടെ മലയാളത്തിലെത്തി. ഇതിൽ മമ്മൂട്ടിയുടെ മകളുടെ വേഷമായിരുന്നു. മമ്മൂട്ടി കഥാപാത്രത്തിന് പിറന്ന മകൾ അല്ലെങ്കിൽ കൂടി, അദ്ദേഹത്തിന്റെ മുന്കാമുകി ജാനുവിന്റെ മകൾ എന്ന നിലയിൽ മകളുടെ സ്ഥാനം അലങ്കരിച്ച പെൺകുട്ടിയെയാണ് അവർ ആ സിനിമയിൽ അവതരിപ്പിച്ചത് (തുടർന്ന് വായിക്കുക)
advertisement
ഒരുപാടു ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശേഷം മലയാള സിനിമയിൽ മീന നായികാ വേഷങ്ങളിൽ എത്തിത്തുടങ്ങി. മുൻനിര താരങ്ങളുടെ ഒപ്പം തന്നെ വേഷമിടാൻ അവരെ അവസരങ്ങൾ തേടിയെത്തി. 2001ൽ അവർ വീണ്ടും മമ്മൂട്ടിക്കൊപ്പം എത്തി. വിനയൻ സംവിധാനം ചെയ്ത 'രാക്ഷസരാജാവ്' എന്ന ചിത്രത്തിലാണ് മീനയും മമ്മൂട്ടിയും ഒന്നിച്ചത്. ഇതിൽ മമ്മൂട്ടിയുടെ കാമുകിയുടെ വേഷമായിരുന്നു മീന ചെയ്തത്. 'കറുത്ത പക്ഷികൾ' (2006), 'കഥ പറയുമ്പോൾ' (2007) തുടങ്ങിയ സിനിമകളിൽ വീണ്ടും അവർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു
advertisement
2014ൽ പ്രമോദ് പയ്യന്നൂരിന്റെ 'ബാല്യകാലസഖി' എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിലെ കഥാപാത്രമായി മീന. ഈ സിനിമയിൽ നായകൻ മജീദിന്റെ അമ്മയുടെ വേഷമാണ് അവർ ചെയ്തത്. ഇതിൽ മമ്മൂട്ടി അച്ഛനായും മകനായും വേഷമിട്ടിരുന്നു. അതുപോലെ തന്നെ നടൻ സുരേഷ് ഗോപിക്കും മീന മകളും കാമുകിയുമായി അഭിനയിച്ചു. കോമ്പിനേഷൻ സീനുകൾ എന്ന് വിളിക്കാൻ ഇല്ലെങ്കിലും, കഥയിൽ മീന സുരേഷ് ഗോപിയുടെ മകളാണ്. 'സാന്ത്വനം' എന്ന 1991 ചിത്രത്തിൽ നെടുമുടി വേണുവിന്റെ കൊച്ചുമകളും സുരേഷ് ഗോപിയുടെ മകളുമായി മീന അഭിനയിച്ചു
advertisement
വീട്ടുകാരെ ധിക്കരിച്ച്, സ്വന്തം ഇഷ്‌ടപ്രകാരം ഒരു പെൺകുട്ടിയെ വിവാഹം ചെയ്യുന്ന രാജശേഖരൻ തമ്പിയുടെ (നെടുമുടി വേണു) മകൻ ഉണ്ണി അഥവാ രാജകുമാരൻ തമ്പിയുടെ മകൾ രാജലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് ഉണ്ണിയുടെ മകൾ വരുന്നതാണ് പ്രമേയം. പക്ഷെ അപ്പോഴേക്കും, അവരുടെ ജീവിതങ്ങളിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും. മമ്മൂട്ടിക്കൊപ്പം എന്നതുപോലെ തന്നെ സുരേഷ് ഗോപിയുടെയും മകളും കാമുകിയുമാവാൻ മീനയ്ക്ക് അവസരം ലഭിച്ചു
advertisement
ഷാജൂൺ കര്യാൽ 2000ൽ സംവിധാനം ചെയ്ത 'ഡ്രീംസ്' എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ കാമുകിയുടെ വേഷമായിരുന്നു മീനയ്ക്ക്. സുരേഷ് ഗോപിയുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചുവെങ്കിലും, ദുരൂഹമായി മറയുന്ന ഒരു കഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്. എന്നിരുന്നാലും, മീനയുടെ ഹിറ്റുകൾ കൂടുതലും ഉണ്ടായത് നടൻ മോഹൻലാലിന്റെ നായികയായപ്പോഴാണ്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് 'ദൃശ്യം സീരീസ്'. ഇനി ദൃശ്യം മൂന്നിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ










