advertisement

കൊല്ലത്ത് മെഴുകുതിരി വാങ്ങാൻ വന്ന ഒമ്പത് വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിച്ച 35കാരൻ അറസ്റ്റിൽ

Last Updated:

പ്രതിയുടെ വീട്ടിലേക്ക് മെഴുകുതിരി വാങ്ങുന്നതിനാണ് കുട്ടി എത്തിയത്

News18
News18
കൊല്ലം: അഞ്ചലിൽ ഒമ്പതുവയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തേവർതോട്ടം സ്വദേശി മണിക്കുട്ടനാണ് (35) അറസ്റ്റിലായത്. ജനുവരി 20നാണ് സംഭവം നടന്നത്. പ്രതിയുടെ വീട്ടിലേക്ക് മെഴുകുതിരി വാങ്ങുന്നതിനാണ് കുട്ടി എത്തിയത്. തുടർന്ന് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പേടിച്ച കുട്ടി ഓടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.
എന്നാൽ മണിക്കുട്ടൻ കുട്ടിയെ പിന്തുടർന്ന് ബലം പ്രയോഗിച്ച് തിരികെ വീട്ടിൽ എത്തിക്കുകയും ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. പിന്നാലെ കെട്ടഴിച്ച് കുട്ടി രക്ഷപ്പെട്ടു. സ്വന്തം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പരാതി നൽകിയത്. അഞ്ചൽ പൊലീസ് അറസ്​റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. വൈകിട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് മെഴുകുതിരി വാങ്ങാൻ വന്ന ഒമ്പത് വയസുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിച്ച 35കാരൻ അറസ്റ്റിൽ
Next Article
advertisement
ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതെന്തുകൊണ്ട് ?
ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതെന്തുകൊണ്ട് ?
  • ആർട്ടെമിസ് II ദൗത്യത്തിൽ ബഹിരാകാശയാത്രികർ ഐഫോണുകൾ ഉപയോഗിക്കാൻ നാസ അനുമതി നൽകി

  • ഐഫോണുകൾ എയർപ്ലെയിൻ മോഡിൽ പ്രവർത്തിക്കും, ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനങ്ങൾ ബാധിക്കില്ല

  • ബഹിരാകാശ യാത്രയുടെ നിമിഷങ്ങൾ പകർത്താനും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനും ഐഫോണുകൾ ഉപയോഗിക്കും

View All
advertisement