ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 43 കാരന് 32 വർഷം കഠിന തടവ്
- Published by:Sneha Reghu
- news18-malayalam
Last Updated:
പിഴ തുക അടച്ചില്ലെങ്കിൽ 1 വർഷം 5 മാസം കൂടെ തടവ് അനുഭവിക്കണം
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനരയാക്കിയ 43 കാരന് 32 വർഷം കഠിന തടവും 1.50 രൂപ പിഴയും ശിക്ഷ വിധിച്ചു. മാറനല്ലൂർ കണ്ടല മുത്താണ്ടി കോവിൽ യാസർ മനസിലിൽ അറഫത്തിനെയാണ് (43) കോടതി ശിക്ഷിച്ചത്.
നെയ്യാറ്റിൻകര അതിവേഗത കോടതി ജഡ്ജി കെ പ്രസന്നയാണ് തടവ് ശിക്ഷ വിധിച്ചത്.പിഴ തുക അടച്ചില്ലെങ്കിൽ 1 വർഷം 5 മാസം കൂടെ തടവ് അനുഭവിക്കണം.
2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാറനല്ലൂർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസീക്യൂഷൻ ഭാഗത്തു നിന്നും16 സാക്ഷികളെ വിസ്ത്തരിക്കുകയും 18ഡോക്യുമെന്റ് ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂസിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട. കെ. എസ് സന്തോഷ് കുമാറാണ് ഹാജരായത്.
Location :
Thiruvananthapuram,Kerala
First Published :
August 01, 2025 11:49 AM IST