കണ്ണൂരിൽ 49കാരനെ വെടിവച്ചു കൊന്നു; പ്രതി കസ്റ്റഡിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
വ്യാഴാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം
കണ്ണൂർ കൈതപ്രത്ത് 49 കാരനായ ഗുഡ്സ് ഓട്ടോ ഡ്രൈവറെ വെടിവച്ചു കൊന്നു. ഇരിക്കൂർ കല്ല്യാട് സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്.ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
സംഭവത്തില്‍ പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിർമാണ കരാറുകാരനാണ് സന്തോഷ്.ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ഇരുവരും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നു.
Location :
Kannur,Kerala
First Published :
Mar 20, 2025 10:22 PM IST










