സിപ് അപ്പ് വാങ്ങാനെത്തിയ ആൺകുട്ടിയെ കടയ്ക്കുള്ളിൽ പീഡിപ്പിച്ച 55 കാരന് 17 വർഷം തടവ്
- Published by:ASHLI
- news18-malayalam
Last Updated:
കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷിച്ചത്
തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബേക്കറിയ്ക്കുള്ളിൽ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ചു. മലയിൻകീഴ് അണപ്പാട് ഇലവിങ്ങം വീട്ടിൽ ദേവരാജനെ ( മണിയൻ 55) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി എസ് രമേഷ് കുമാർ ആണ് വിധി പുറപ്പെടുവിച്ചത്. 17 വർഷം കഠിനതടവും 70000 രൂപ പിഴയുമാണ് ശിക്ഷ.
പ്രതിയായ ദേവരാജൻ മാറനല്ലൂരിൽ ബേക്കറി നടത്തുമ്പോൾ സിപ് അപ്പ് വാങ്ങിക്കാൻ എത്തിയ കുട്ടിയെ കടയ്ക്കുള്ളിൽ കയറ്റി പീഡിപ്പിച്ചു എന്നാണ് കേസ്. പിഴയൊടുക്കിയല്ലെങ്കിൽ 17 മാസം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് ഡിആർ പ്രമോദ് ആണ് ഹാജരായത്.
(Summary: The 55 year old accused has been sentenced to 17 years imprisonment and 70000 fine in a case of sexually assaulting a minor boy inside a bakery in Kattakkada)
Location :
Thiruvananthapuram,Kerala
First Published :
October 24, 2024 8:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സിപ് അപ്പ് വാങ്ങാനെത്തിയ ആൺകുട്ടിയെ കടയ്ക്കുള്ളിൽ പീഡിപ്പിച്ച 55 കാരന് 17 വർഷം തടവ്